സമൂഹ വിവാഹം, സിന്ദൂരമിടാനോ ചടങ്ങിൽ പങ്കെടുക്കാനോ തയ്യാറാവാതെ ദമ്പതികൾ, ചോദ്യം ചെയ്തപ്പോൾ സത്യം പുറത്ത്

ഈ ദമ്പതികൾ ചടങ്ങുകളൊന്നും ചെയ്യാൻ തയ്യാറാവാതെ വന്നതോടെയാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. അതോടെ ദമ്പതികളോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.

couple not ready to participate in ritual in mass wedding conducted in MP reason

മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന സമൂഹവിവാഹത്തിൽ ഒരു വരനും വധുവും എത്തിച്ചേർന്നു. മുഖ്യമന്ത്രിയുടെ 'കന്യാദാൻ യോജന പദ്ധതി' പ്രകാരമുള്ള സമൂഹ വിവാഹമായിരുന്നു ഇവിടെ നടന്നത്. എന്നാൽ, ഈ യുവാവും യുവതിയും വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുക്കാനോ ഒന്നും തന്നെ തയ്യാറായില്ല. വരൻ വധുവിന് സിന്ദൂരം ചാർത്തിയില്ല, അതുപോലെ വിവാഹം കഴിഞ്ഞ് കരങ്ങൾ ചേർത്തുപിടിച്ച് വലം വയ്ക്കാനും ഇരുവരും ഒരുക്കമായിരുന്നില്ല. 

ഇത് വിവാഹം സംഘടിപ്പിച്ചവരിലും അവിടെ എത്തിച്ചേർന്നവരിലും സംശങ്ങൾ ഉണ്ടാക്കുകയായിരുന്നു. മധ്യപ്രദേശിലെ നഗ്ദ ജില്ലയിൽ ചൊവ്വാഴ്ചയാണ് ചടങ്ങ് നടന്നതെന്നാണ് വിവരം. നരേന്ദ്ര മോദി സ്‌പോർട്‌സ് കോംപ്ലക്‌സിൽ വച്ചുനടന്ന ചടങ്ങിൽ 81 ദമ്പതികളാണ് വിവാഹിതരാവാനെത്തിയത്. ഹിന്ദു വിവാഹ ചടങ്ങുകളും മുസ്ലീം നിക്കാഹ് ചടങ്ങുകളുമാണ് ഇവിടെ നടന്നത്. എന്നാൽ, ഈ ദമ്പതികൾ ചടങ്ങുകളൊന്നും ചെയ്യാൻ തയ്യാറാവാതെ വന്നതോടെയാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. 

അതോടെ ദമ്പതികളോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. തങ്ങളുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണ്, 2025 ഫെബ്രുവരിയിലാണ് വിവാഹം എന്നായിരുന്നു മറുപടി. എന്നിരുന്നാലും, ഈ സമൂഹവിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഖച്റോഡ് പഞ്ചായത്താണ് തങ്ങളോട് ആവശ്യപ്പെട്ടതെന്നും അതിലൂടെ മറ്റ് സമ്മാനങ്ങൾക്കൊപ്പം ₹49,000 -ത്തിന്റെ ചെക്കും കിട്ടുമെന്നതിനാലാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത് എന്നുമായിരുന്നു ഇരുവരുടേയും മറുപടി. 

പഞ്ചായത്തിൽ നിന്നും ആവശ്യപ്പെട്ടപ്പോൾ തങ്ങൾ ചില നിബന്ധനകൾ മുന്നോട്ട് വച്ചിരുന്നു എന്നും യുവതിയും യുവാവും പറഞ്ഞു. പരസ്പരം മാലയിടാൻ തയ്യാറാണ്. എന്നാൽ, സിന്ദൂരം ചാർത്തുന്നതും വലം വയ്ക്കുന്നതും നിശ്ചയിച്ചുറപ്പിച്ച വിവാഹദിനത്തിലേ ചെയ്യൂ എന്നതായിരുന്നു അത്. 

അതുപോലെ തന്നെയാണ് ഇരുവരും ചെയ്തതും. എന്നാൽ, ഇത് അവിടെ എത്തിയിരുന്നവരിൽ ചിലരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്തായാലും, സമൂഹവിവാഹത്തെ കുറിച്ച് വലിയ ചോദ്യങ്ങളുയരാൻ ഈ സംഭവം കാരണമായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

‘ഇന്ത്യയിലെ ഒരു എയർപോർട്ടിലാണുള്ളത്, എനിക്ക് വിശ്വസിക്കാനാവുന്നില്ല‘; വീഡിയോയുമായി ജപ്പാൻ വ്ലോ​ഗർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios