താലിബാനോടെന്ത് തന്ത്രവും നയതന്ത്രവും? | News Hour 22 Aug 2021
നോക്കി നിൽക്കെ അമേരിക്ക പോയി. താലിബാൻ വന്നു. വിസ്മയമെന്ന് ചിലർ സ്വപ്നം പരത്തി. ഭീതിയും ഭീകരതയുമെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു. താലിബാൻ കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരം വരെയെത്തുന്ന സമയം കണക്കുകൂട്ടുന്നതിൽ പലരെയും പോലെ ഇന്ത്യക്കും പിഴച്ചു. ഒരു ജനതയെ തൂക്കാൻ വിധിച്ച് കോടതി പിരിഞ്ഞെന്ന് പറയുന്പോലെ നയതന്ത്ര ഉദ്യോഗസ്ഥരൊക്കെ കിട്ടിയ ആദ്യവിമാനത്തിൽ ഇന്ത്യയിലേക്ക് പറന്നു. അനിശ്ചിതത്വങ്ങൾക്കും ആശയക്കുഴപ്പങൾക്കുമിടയിൽ കുറെപ്പേരെ ഇന്ത്യയിലെത്തിച്ചു. ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാരവിടെ അവശേഷിക്കുന്നുണ്ടെന്ന് വിദേശകാര്യസഹമന്ത്രി. കണക്കിൽ പെടാത്തവർ എത്രയുണ്ടാവും? അവരെയെങ്ങനെ സുരക്ഷിതരായി ഇന്ത്യയിലെത്തിക്കും? അതിനപ്പുറം അഫ്ഗാനിൽ ഇന്ത്യയുടെ തന്ത്രവും നയതന്ത്രവും എന്താവണം? താലിബാനോട് എത്രകാലം മിണ്ടാതിരിക്കും? മിണ്ടിയാൽ എങ്ങനെ മിണ്ടും?