സൗജന്യ കൊവിഡ് ചികിത്സയിൽനിന്ന് സർക്കാർ പിൻമാറുന്നതിൻറെ തുടക്കമോ? | News Hour 20 Aug 2021

സർക്കാർ ആശുപത്രികളിൽ കൊവിഡാനന്തര ചികിത്സക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. കൊവിഡ് നെഗറ്റീവായി മൂന്നാഴ്ചക്കകം സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരിൽ ദാരിദ്ര്യ രേകക്ക് മുകളിലുള്ളവരും കാരുണ്യാ ചികിത്സാപദ്ധതിയുടെ പരിധിയിൽ വരുന്നവരുമല്ലാത്തവർ ഇനി വ്സകാര്യ ആശുപത്രിയുടേതിന് സമാനമായ ചികിത്യാ ചെലവ് വഹിക്കണം. അവ്യക്തതയും അതിഗുരുതര പ്രത്യാഘാതവും ഉണ്ടാക്കുന്ന ഈ ഉത്തരവ് തിരുത്താൻ ആരോഗ്യ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. കൊവിഡ് കണക്ക് കുതിച്ചുയരുമ്പോൾ നെഗറ്റീവായശേഷവും ആഴ്ചകളോളം ചികിത്സ തുടരേണ്ടവരുടെ എണ്ണം കൂടുമ്പോൾ ഈ വിചിത്ര ഉത്തരവുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ജീവന് വിലയിടുന്നോ സർക്കാർ? രോഗികളെ പിഴിയുന്നതോ സർക്കാരിൻറെ ചികിത്സാനയം? സൗജന്യ കൊവിഡ് ചികിത്സയിൽനിന്ന് സർക്കാർ പിൻമാറുന്നതിൻറെ തുടക്കമോ?

First Published Aug 20, 2021, 10:34 PM IST | Last Updated Aug 20, 2021, 10:39 PM IST