പറ്റിപ്പിന് പാറാവ് നിൽക്കുന്നതോ പൊലീസ് പണി? | News Hour 30 Sep 2021

വീട്ടുവാടക അരലക്ഷം. കറൻറ് ബില്ല് മുപ്പതിനായിരം. സ്വകാര്യ അംഗരക്ഷകരടക്കം മാസം ചെലവ് കാൽക്കോടി. കിട്ടിയതെല്ലാം ധൂർത്തടിച്ചുതീർത്തെന്ന് മോൻസൻ. ബാങ്കിൽ ആകെ ഇനി ഇരുനൂറ് രൂപ മാത്രം. തട്ടിപ്പുവീരനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോൻസനെന്ന അടിമുടി തട്ടിപ്പ് നടത്തിയ ക്രിമിനലിനെ സഹായിച്ചവർ ഇപ്പോഴും കാണാമറയത്താണ്. മറയാക്കിയ ഉന്നതബന്ധങ്ങൾ നിഗൂഢമായി തുടരുകയാണ്. മോൻസൻറെ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല? ക്രിമിനൽ പശ്ചാത്തലമുള്ളവന് പൊലീസ് സുരക്ഷയൊരുക്കിയ മുൻ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ ധൈര്യം കാട്ടുമോ? പറ്റിപ്പിന് പാറാവ് നിൽക്കുന്നതോ പൊലീസ് പണി?

First Published Sep 30, 2021, 10:05 PM IST | Last Updated Sep 30, 2021, 10:05 PM IST