പി എസ് സി അംഗത്വത്തിനും കോഴയോ? | News Hour 7 July 2021
കേരളം ഞെട്ടിയ ഒരു കോഴ ആരോപണമാണ് ഇന്നുയർന്നത്. പിഎസ് സി അംഗമാകാൻ 40 ലക്ഷം കോഴ. എൽഡിഎഫ് ഘടക കക്ഷിയായ ഐഎൻഎല്ലിന് കിട്ടിയ പിഎസ് പദവി, പണം വാങ്ങി വിറ്റെന്ന ആരോപണം ഉയർന്നത് പാർട്ടിക്കുള്ളിൽ നിന്നു തന്നെയാണ്. അതിവേഗം അന്വേഷിക്കേണ്ട ആരോപണം. ആരോപണത്തിന് വിധേയരായവർ തന്നെ ആവശ്യപ്പെടേണ്ട അന്വേഷണം. കാരണം കേരളത്തിൽ സർക്കാർ സർവീസിലേക്ക്.പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്ന, ക്ലാസ് ഫോർ മുതൽ കെഎഎസിലേക്ക് വരെ നിയമന ശുപാർശ നൽകുന്ന പബ്ലിക് സർവീസ് കമ്മീഷനാണ് ആരോപണത്തിൻറെ മുൾമുനയിൽ നിൽക്കുന്നത്. അന്വേഷണത്തിന് തയ്യാറാകുമോ സർക്കാർ? അതുവരെ ഒഴിഞ്ഞു നിൽക്കുമോ ആരോപണ വിധേയൻ?