Cliff House : ക്ലിഫ് ഹൗസില്‍ കല്ലിട്ടോ? ബിജെപിയുടെ അവകാശവാദം ശരിയോ? ട്വിസ്റ്റോട് ട്വിസ്റ്റ്

യുവമോർച്ച പ്രവർത്തകർ കെ റെയിൽ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നിലാണെന്ന് പൊലീസ്

First Published Mar 24, 2022, 9:16 PM IST | Last Updated Mar 24, 2022, 9:16 PM IST

മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയിൽ യുവമോർച്ച പ്രവർത്തകർ കെ റെയിൽ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നിലാണെന്ന് പൊലീസ്. ക്ലിഫ് ഹൗസ് പരിസരത്ത് തന്നെയാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്ററസ്റ്റും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനകത്തുള്ള കെട്ടിടത്തിൽ നിർമ്മാണപ്രവർത്തികൾ നടക്കുകയാണ്. തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടു വഴിയാണ് യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടന്നതെന്നാണ് സംശയിക്കുന്നത്. ക്ലിഫ് ഹൗസിൽ എന്തായാലും ആരും പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ കയറിയത് ക്ലിഫ് ഹൗസിൽ തന്നെയാണെന്നാണ് തിരുവനന്തപുരത്തെ ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. പൊലീസിന്‍റെ കള്ള പ്രചാരണമാണെന്നാണ്  വി.വി രാജേഷ് ആരോപിക്കുന്നു.