Anchery Baby Murder Case : നീതിനിഷേധം, പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടിയെന്ന് അഞ്ചേരി ബേബിയുടെ സഹോദരന്‍
'നീതിനിഷേധം, പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടി'; പോരാട്ടം തുടരുമെന്ന് അഞ്ചേരി ബേബിയുടെ സഹോദരന്‍
അഞ്ചേരി ബേബി വധക്കേസിൽ മുൻമന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ബേബിയുടെ സഹോദരൻ അഞ്ചേരി ജോർജ്. വലിയ നീതിനിഷേധമാണ് ഇത്. പ്രതികളുടെ ഉന്നതസ്വാധീനം ഉപയോഗിച്ച് കേസ് പലവട്ടം നീട്ടുകയും പല ബെഞ്ചുകൾ മാറുകയും ചെയ്തു. സാമ്പത്തിക സ്ഥിതി മോശമായത് കൊണ്ട് നല്ലൊരു വക്കീലിനെ വച്ച് കേസ് നടത്താൻ സാധിച്ചിരുന്നില്ല. കേസിൽ കക്ഷി ചേർന്ന് പരമാവധി പോരാടിയെങ്കിലും ഒരു സീനിയർ അഭിഭാഷകനെ വച്ച് വാദിക്കാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. കേസ് ഏറ്റെടുക്കാമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇനി അവരുമായി ചർച്ച ചെയ്തു തീരുമാനിക്കും. 1982-ൽ കൊലപാതകം നടന്ന ഘട്ടത്തിൽ തന്നെ കേസ് അട്ടിമറിക്കപ്പെടുന്ന നിലയുണ്ടായിരുന്നു. 2012- ലെ വെളിപ്പെടുത്തൽ കേസ് നടത്തിപ്പിന് താൻ പരമാവധി ശ്രമിച്ചതാണെന്ന് അഞ്ചേരി ജോർജ് പറഞ്ഞു.