ആദ്യ 15 മിനിറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ; സൂചനകള്‍ പങ്കുവച്ച് ലോകബാങ്ക് ഉപദേഷ്ടാവ്

രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് അവതരണം ആദ്യ 15 മിനുട്ട് പിന്നിടുമ്പോള്‍ പ്രതീക്ഷകളും സൂചനകളും പങ്കുവച്ച് ലോകബാങ്ക് ഉപദേഷ്ടാവ് സി എസ് രജ്ഞിത്ത്. 

First Published Feb 1, 2020, 12:03 PM IST | Last Updated Feb 1, 2020, 4:39 PM IST

രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് അവതരണം ആദ്യ 15 മിനുട്ട് പിന്നിടുമ്പോള്‍ പ്രതീക്ഷകളും സൂചനകളും പങ്കുവച്ച് ലോകബാങ്ക് ഉപദേഷ്ടാവ് സി എസ് രജ്ഞിത്ത്. എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതവും വയോജനങ്ങള്‍ക്കും അശരണര്‍ക്കും പരിഗണന ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും ഉണ്ടാകുമെന്ന് സൂചന ലഭിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ ഇന്ത്യ എന്ന സ്വപ്നവുമ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏവരെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വികസന രീതിയായിരിക്കും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് മുന്നോട്ട് വയ്ക്കുന്നത് എന്ന സൂചനയും ലഭിക്കുന്നുണ്ട്. ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വികസനസ്വപ്നം ആശാവഹമാണെന്നും ലോകബാങ്ക് ഉപദേഷ്ടാവ് സി എസ് രഞ്ജിത്ത് പറഞ്ഞു.