Kodiyeri Balakrishnan :കല്ല് വാരിക്കൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാകുമോ? കെ റെയില്‍ സമരത്തെ പരിഹസിച്ച് കോടിയേരി

കോണ്‍ഗ്രസിന് കല്ല് വേണമെങ്കില്‍ എത്തിച്ച് കൊടുക്കാം, കേരളത്തെ കലാപഭൂമിയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി 
 

First Published Mar 19, 2022, 10:54 AM IST | Last Updated Mar 19, 2022, 11:22 AM IST

സിൽവർ ലൈൻ (Silver line) വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ Kodiyeri Balakrishnan). കേരളത്തിൽ ഇതാദ്യമായാണ് വികസന പദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. 'കോൺഗ്രസ്, ബിജെപി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയിൽ പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്. എതിർപ്പിന് വേണ്ടിയുള്ള എതിർപ്പാണിത്'. കെ റെയിൽ സർവേ കല്ലുകളിളക്കി മാറ്റുകയും കല്ലിടൽ തടയുകയും ചെയ്യുന്നതിനെ കോടിയേരി വിമർശിച്ചു. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.