വഞ്ചിയൂരിലെ കൊവിഡ് മരണം: സ്രവം എടുക്കാന്‍ വൈകിയതില്‍ വിചിത്ര വാദവുമായി ആശുപത്രികള്‍
കൊവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയുടെ സ്രവപരിശോധന വൈകിയതില്‍ വിചിത്ര വാദവുമായി ജനറല്‍ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളേജും. കൊവിഡ് ലക്ഷണമുണ്ടായിട്ടും ജലദോഷമോ തൊണ്ടവേദനയോ ഇല്ലാതിരുന്നത് കൊണ്ടാണ് സ്രവം എടുക്കാതിരുന്നതെന്നാണ് ആശുപത്രികളുടെ വിശദീകരണം. ഗുരുതര ശ്വാസകോശ രോഗികള്‍ക്ക് പരിശോധന നിര്‍ബന്ധമാണെന്ന് പ്രോട്ടോക്കോളില്ലെന്നാണ് മെഡിക്കല്‍ കോളേജ് പറയുന്നത്. വഞ്ചിയൂര്‍ സ്വദേശിയുടെ സ്രവപരിശോധന മരിച്ചശേഷം മാത്രമാണ് നടത്തിയത്.