ട്രഷറി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; പൊലീസ് അന്വേഷണം മതിയെന്ന് വാദം

തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. നേരത്തെ കേസ് വിജിലന്‍സിന് കൈമാറണമെന്നായിരുന്നു പൊലീസിന്റെ  ശുപാര്‍ശ. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സോഫ്റ്റുവെയറിലെ തകരാര്‍ ഉള്‍പ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപണം.
 
First Published Nov 9, 2020, 7:54 AM IST | Last Updated Nov 9, 2020, 7:56 AM IST