ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ്: 14% രോഗബാധ പിപിഇ കിറ്റുകളുടെ കുറവ് മൂലം; പഠനവുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരില്‍ 14 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത് പിപിഇ കിറ്റുകളുടെ കുറവ് മൂലമെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. ജൂലൈ 20 വരെ രോഗം സ്ഥിരീകരിച്ച 267 ആരോഗ്യപ്രവര്‍ത്തകരില്‍ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. 14% രോഗബാധ പിപിഇ കിറ്റുകളുടെ കുറവോ പുനരുപയോഗം മൂലമോയെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് മാത്രം 9 പേര്‍ക്ക് പിപിഇ കിറ്റിന്റെ അഭാവം മൂലം രോഗം പിടിപ്പെട്ടു. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് രോഗം പിടിപ്പെട്ടത് പിപിഇ കിറ്റ് കഴുകി ഉപയോഗിച്ചതിലൂടെയെന്നും റിപ്പോര്‍ട്ട്.