പൊന്നാനിയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മലപ്പുറം ജില്ല അതീവ ജാഗ്രതയില്‍
സമ്പര്‍ക്കത്തിലൂടെ പല മേഖലകളിലും രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ല അതീവ ജാഗ്രതയില്‍. പൊന്നാനി താലൂക്കിലെ ഡോക്ടര്‍മാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍, ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി 25ലധികം പേര്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പൊന്നാനിയില്‍ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ നഗരസഭാ പരിധിയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കണം.