എയ്റോ ഇന്ത്യ 2023: ഡ്രോണ്‍ നിര്‍മ്മാണത്തില്‍ മുന്‍നിര പോരാളിയാവാന്‍ ഗരുഡ എയ്റോസ്പേസ്
2024-ഓടെ തന്റെ കമ്പനി ഗരുഡ എയ്റോസ്പേസ് രാജ്യത്തെ ആദ്യത്തെ ഡ്രോണ്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായി മാറുമെന്ന് കമ്പനി സിഇഓ അഗ്നിശ്വര്‍ ജയപ്രകാശ്
2024ഓടെ ഗരുഡ എയ്റോസ്പേസ് രാജ്യത്തെ ആദ്യത്തെ ഡ്രോണ്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായി മാറുമെന്ന് സിഇഒ അഗ്നിശ്വര്‍ ജയപ്രകാശ് . ഗരുഡ എയ്റോസ്പേസാണ് രാജ്യത്ത് ആദ്യമായി ഡബിള്‍-ഡിജിസിഎ സര്ട്ടിഫിക്കേഷന് നേടുന്നത്. ഡ്രോണ്‍ നിര്‍മ്മാണത്തിനായി 30 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും കമ്പനി സ്വന്തമാക്കി. ബെംഗളൂരുവിലെ എയ്റോ ഇന്ത്യ 2023-ല്‍ ഏഷ്യാനെറ്റ് ന്യൂസബിള്‍ പ്രതിനിധിയുമായി അഗ്നിശ്വര്‍ ജയപ്രകാശ് തന്റെ പദ്ധതികള്‍ പങ്കുവെച്ചു