ആകാശം മുട്ടിയ ഇന്ത്യന്‍ കുതിപ്പ്! വിഎസ്എസ്‌സി സന്ദര്‍ശിച്ച് വജ്രജയന്തി സംഘം
കടലോരജനത ശാസ്ത്രത്തിനായി വിട്ടുനല്‍കിയ മേരി മഗ്ദലന പള്ളി, ഇന്ന് വിഎസ്എസ്‌സി സ്‌പേസ് മ്യൂസിയം! ബഹിരാകാശരംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് തുടക്കമിട്ട വിഎസ്എസ്‌സി സന്ദര്‍ശിച്ച് വജ്രജയന്തി സംഘം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വർഷത്തിൽ ശാസ്ത്ര സമൂഹത്തോട് സംവദിച്ച് ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്ന് നടത്തുന്ന ജയന്തി യാത്രാ സംഘം. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് തുടക്കം കുറിച്ച തിരുവനന്തപുരം തുന്പയിലെ വിഎസ്എസ്‍സിയിലായിരുന്നു മൂന്നാം ദിന പര്യടനം.
ശാസ്ത്രത്തിനായി ആരാധനാലയം വിട്ടുനൽകിയ പുരോഹിതനും വിശ്വാസി സമൂഹവും. കൈകൊണ്ട് നിർമ്മിച്ച വിക്ഷേപണ ഉപകരണങ്ങൾ സൈക്കിളിലും കാളവണ്ടിയിലും കൊണ്ടെത്തിച്ച ശാസ്ത്രജ്ഞൻ. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ധിഷണയുടെയും അടിയുറച്ച തുടക്കത്തിൽ കുതിക്കുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗം.
അമേരിക്കയ്ക്കായി ഇന്ത്യ ആദ്യമായി ലോഞ്ച് ചെയ്ത നിക്കി അപ്പാച്ചി മുതൽ ഗഗൻയാൻ, മംഗൾയാൻ, സ്പേസ് ടൂറിസം വരെയെത്തി നിൽക്കുന്ന പടിപടിയായുള്ള ആ വളർച്ചയുടെ ഘട്ടങ്ങൾ ശാസ്ത്രജ്ഞനോട് ചോദിച്ചറിഞ്ഞ് വജ്ര ജയന്തി യാത്രാ സംഘാംഗങ്ങൾ
ലോഞ്ചിങ്ങ് പാഡ്, ലോഞ്ചിങ് സ്റ്റേഷൻ,കൺട്രോൾ സ്റ്റേഷൻ എല്ലാം കണ്ട് മടങ്ങുമ്പോഴാണ് സംഘാംഗമായ പ്രണവിനെ കണ്ണ് ഡോക്ടർ എപിജെ അബ്ദുൽ കലാമിനെ മുറിയിലേക്ക് പതിഞ്ഞത്. ജീവിതത്തിൽ കലാമിന്‍റെ സ്നേഹം നേരിട്ടനുഭവിച്ച കേഡറ്റ് വികാരാധീനനായി
കുട്ടികൾക്ക് ആശംസയേകി വിഎസ്എസ്സി ഡയറക്ടർ എസ്.ഉണ്ണികൃഷ്ണൻ നായരും . യാത്രയിലൂടെ ലഭിക്കുന്ന അറിവ് സമൂഹ നൻമയ്ക്കായി എല്ലാവർക്കും പകർന്നു നൽകണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.