പുകവലിക്കും മദ്യപാനത്തിനും ജനിതകപരമായ ബന്ധം, പുതിയ പഠനം പുറത്ത്
34 ലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഈ വിഷയമവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ പഠനമാണിത്
ലോകത്തിലേറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്ന ദുശ്ലീലങ്ങളാണ് പുകവലിയും മദ്യപാനവും. പുകവലി മൂലം ഓരോ വർഷവും മരണപ്പെടുന്നത് 80 ലക്ഷം മനുഷ്യരാണ്. 200ലേറെ ആരോഗ്യപ്രശ്നങ്ങളാണ് മദ്യപാനം മൂലമുണ്ടാകുന്നത്. അമിത മദ്യപാനം മൂലം ഓരോ വർഷവും മരണപ്പെടുന്നതാകട്ടെ 30 ലക്ഷം മനുഷ്യരും. മദ്യപാനത്തിനും പുകവലിക്കും ജനിതകപരമായ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. 34 ലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഈ വിഷയമവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ പഠനമാണിത്. നേച്ചർ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.