'നോ ടച്ച് പ്ലീസ്', അമ്പരപ്പിക്കും ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് പാസേജ്
തൊടാതെ, തുറിച്ചു നോക്കാതെ, വിമാനത്തിലിരിക്കുമ്പോൾ തന്നെ സെക്യൂരിറ്റി ക്ലിയറൻസ്, നടന്നുപോകുമ്പോൾ തന്നെ ഇലക്ട്രോണിക് പാസ്പോർട്ട് സ്കാനിങ്.. ഭാവിയിലെ എയർപോർട്ടുകൾ ഇങ്ങനെയാകും... കാണാം 'ഗൾഫ് റൗണ്ടപ്പ്'
രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടുള്ളവർക്കറിയാം എയർപോർട്ടുകളിലെ പരിശോധനയുടെ കടുപ്പം. തോക്കു പിടിച്ച് നിൽക്കുന്നവർക്ക് മുന്നിൽ കൈ ഉയർത്തി നിർത്തി ദേഹം മുഴുവൻ പരതി, വരിനിന്ന് ക്ലിയറൻസ് തീർത്ത്, ചോദ്യങ്ങളും ഉത്തരവും കഴിഞ്ഞ് വേണം സമാധാനമായി യാത്ര ചെയ്യാൻ. ദുബായ് ഈ രീതികൾ എന്നേ ഒഴിവാക്കിയതാണ്. ഇന്നിപ്പോൾ യാത്രക്കാരന്റെ ദേഹത്തൊന്ന് തൊട്ടുനോക്കുക പോലും ചെയ്യാതെ,
പാസ്പോർട്ട് പോലും വേണ്ടാതെ വിമാന യാത്ര ചെയ്യാവുന്ന പുതിയ വഴികൾ തുടങ്ങിയിരിക്കുകയാണ് ദുബായ്.