സ്ഥിരമായി കൂര്‍ക്കം വലിക്കുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ മൂന്നുമടങ്ങ് മരണസാധ്യതയെന്ന് പഠനം
കൂര്‍ക്കം വലിക്കുന്നവര്‍ കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തിയാല്‍ മരണസാധ്യത മൂന്ന് മടങ്ങാണെന്ന് പഠനം. ഉറക്കത്തിലെ ശ്വാസതടസത്തെയും കൊറോണ വൈറസിനെയും കുറിച്ചുള്ള 18 പഠനങ്ങളെ വിശകലനം ചെയ്ത് ഇംഗ്ലണ്ടിലെ വാര്‍വിക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതാണിത്. കൂര്‍ക്കം വലിക്കുമ്പോള്‍ കഴുത്തിലെ പേശികള്‍ അയയുകയും ശ്വാസനാളം താല്‍ക്കാലികമായി അടയുകയും ചെയ്യുന്ന അവസ്ഥയാണ് മാരകമാകാന്‍ സാധ്യത. സ്ഥിരമായി കൂര്‍ക്കം വലിക്കുന്ന മനുഷ്യരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.