കേരളത്തിന്റെ ഔദ്യോഗിക തവളയാകാന്‍ പാതാള തവള; അത്ഭുതമാണ് ഈ തവളയുടെ വിശേഷങ്ങള്‍
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ ഇനങ്ങളിലൊന്നായ പർപ്പിൾ തവളയെ ഉടൻ തന്നെ കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. കേരളത്തിലെ തവളകളെക്കുറിച്ച് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തുന്ന സന്ദീപ് ദാസാണ് ഈ തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള അഭിപ്രായം മുന്നോട്ടുവച്ചത്. വർഷത്തിൽ 364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇത് പ്രജനനത്തിനായി മാത്രമാണ് ഒരുദിവസം വെളിയിൽ വരുന്നത്. അതിന്‍റെ ഈ പ്രത്യേകത കൊണ്ടുതന്നെ അതിനെ പാതാള തവളയെന്നും, മഹാബലി തവളയെന്നും വിളിക്കുന്നു.