ആപ്പ് 'പൊല്ലാപ്പ്': ബാറുകളില്‍ മദ്യം സ്റ്റോക്കില്ല, ടോക്കണെടുത്തവര്‍ക്ക് മദ്യം ഇനി ജൂണ്‍ 4ന് മാത്രം
കൊവിഡ് പശ്ചാത്തലത്തില്‍ മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ബെവ്ക്യൂ ആപ്പില്‍ ഇന്നും സങ്കേതിക പ്രശ്‌നങ്ങള്‍. രാവിലെ മദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും ഒടിപി കിട്ടുകയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനോ പറ്റിയില്ല. ഒന്‍പത് മണിക്ക് ശേഷം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് പുലര്‍ച്ചെ 3.35 മുതല്‍ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവൂ എന്ന സന്ദേശമാണ് ലഭിച്ചത്. നിരവധി പരാതികളാണ് ആപ്പിനെതിരെ ഉയരുന്നത്. അത് മാത്രമല്ല, രാവിലെ മദ്യം വാങ്ങാനെത്തിയവരെ മടക്കി അയക്കുന്നുവെന്നും പരാതിയുണ്ട്.