ഫാനി ചുഴലിക്കാറ്റ്; അതിജാഗ്രതയില്‍ തമിഴ്നാട്, കേരളത്തില്‍ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറി തമിഴ്നാട്, പോണ്ടിച്ചേരി ഭാഗങ്ങളിലേക്ക് എത്തുന്നത്.
 

First Published Apr 27, 2019, 3:47 PM IST | Last Updated Apr 27, 2019, 3:47 PM IST

ഫാനി ചുഴലിക്കാറ്റിനെ നേരിടാന്‍ അതീവ ജാഗ്രതയിലാണ് തമിഴ്നാട്. കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറി തമിഴ്നാട്, പോണ്ടിച്ചേരി ഭാഗങ്ങളിലേക്ക് എത്തുന്നത്.കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ലെങ്കിലും വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിനെത്തുടര്‍ന്നാണ് കേരളത്തിലും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.