ചാർട്ടേഡ് അക്കൗണ്ടൻസി എളുപ്പമാക്കിയ 'ലക്ഷ്യ'
കേരളത്തിൽ ചാർട്ടേഡ് അക്കൗണ്ടൻസിക്കും മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കും ചിട്ടയായ കോച്ചിങ് ഇല്ലാതിരുന്ന സമയത്താണ് 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ' ആഴത്തിലും അടുക്കും ചിട്ടയോടെയും പഠിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചത്. ജയിക്കാൻ ബുദ്ധിമുട്ടായ കോഴ്സാണ് സി.എ എന്ന മിത്തും ഇതോടെ ഇല്ലാതായി.
കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a | രണ്ട് വിദ്യാർത്ഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസി പരിശീലനം നൽകിയാണ് 2011-ൽ 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ' കൊച്ചിയിൽ തുടങ്ങിയത്. ഇന്ന്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ 'ബിഗ് ഫോർ' അക്കൗണ്ടിങ് കമ്പനികളിലടക്കം 'ലക്ഷ്യ'യിൽ നിന്നും പഠിച്ചിറങ്ങുന്നവർ ജോലി ചെയ്യുന്നു. അതിനെക്കാൾ അധികം പേർ സ്വന്തമായി പ്രൊഫഷണൽ കൊമേഴ്സ് യോഗ്യതയോടെ സ്വന്തം സ്ഥാപനം നടത്തുന്നു. ലക്ഷ്യയുടെ നാൾവഴികളും വിജയത്തിന് പിന്നിലുള്ള ഘടകങ്ങളും വിശദീകരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ മാനേജിങ് ഡയറക്ടർ ഓർവെൽ ലയണൽ.