ഉഷ്ണതരംഗത്തിൽ ഉരുകി അമേരിക്ക; കാണാം അമേരിക്ക ഈ ആഴ്ച
ഉഷ്ണതരംഗത്തിൽ വെന്തുരുകി അമേരിക്കൻ ജനത; കനത്ത ചൂടിനൊപ്പം വരൾച്ചയും വൈദ്യുതി ക്ഷാമവും ജനങ്ങളെ അലട്ടുന്നു
ഉഷ്ണതരംഗത്തിൽ വെന്തുരുകി അമേരിക്കൻ ജനത. പലയിടത്തും താപനില ഉയർന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. 28 സംസ്ഥാനങ്ങളിലായി 200 മില്ല്യണോളം ജനങ്ങളാണ് കനത്ത ചൂടിൽ നട്ടം തിരിയുന്നത്.
28 സംസ്ഥാനങ്ങളാണ് കനത്ത ചൂടിൽ ബുദ്ധിമുട്ടുന്നത്. 105 മില്ല്യൺ ജനങ്ങളെ ഈ ചൂട് നേരിട്ട് ബാധിക്കുമെന്നാണ് കരുതുന്നത്. മിക്കയിടങ്ങളിലും താപനില 100 ഡിഗ്രി ഫാരൺഹീറ്റിനും മുകളിലെത്തി. പലയിടത്തും സൂര്യാഘാതമേറ്റ് മരണങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂട് കൂടിയതോടെ കൂടുതൽ സമയവും വീടുകൾക്കുള്ളിൽ കഴിയുന്ന ജനങ്ങൾ പുറത്തിറങ്ങുന്നത് തന്നെ കുറച്ചു.
കടുത്ത ചൂട് കാട്ടുതീ പടരാനും കാരണമായി. ഏക്കറുകൾ കത്തി നശിച്ചു. കനത്ത ചൂടിനൊപ്പം വരൾച്ചയും വൈദ്യുതി ക്ഷാമവും ജനങ്ങളെ അലട്ടുന്നുണ്ട്.വരും ദിനങ്ങളിലെങ്കിലും ചൂട് കുറയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അമേരിക്കൻ ജനത. എന്നാൽ ഏതാനും ദിവസങ്ങൾ കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥ നീരീക്ഷണം