അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലേക്ക്

നിർണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് അമേരിക്ക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്ക് വരുന്ന നവംബർ എട്ടിന് തെരഞ്ഞെടുപ്പ് പോരാട്ടം നടക്കും. 

First Published Jul 19, 2022, 7:33 PM IST | Last Updated Jul 19, 2022, 7:33 PM IST

നിർണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് അമേരിക്ക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്ക് വരുന്ന നവംബർ എട്ടിന് തെരഞ്ഞെടുപ്പ് പോരാട്ടം നടക്കും. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കും , 39 സംസ്‌ഥാന ഗവർണർ സീറ്റുകളിലേക്കുമാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ആദ്യപടിയായുള്ള പ്രൈമറി തെരഞ്ഞെടുപ്പുകൾ 31 സംസ്‌ഥാനങ്ങളിൽ നടന്നു കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് സംസ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഡെമോക്രറ്റുകൾക്കാണ് വാഷിംഗ്ടണിൽ ഭൂരിപക്ഷം. ജനപ്രതിനിധിസഭയിൽ  ഡെമോക്രറ്റുകളിൽ നിന്ന് അധികാരം പിടിച്ചെടുക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ലക്ഷ്യം. വിലക്കയറ്റം, തോക്ക് നിയമം, റഷ്യ-യുക്രയ്ൻ യുദ്ധം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാ  വിഷയങ്ങളാണ്