കാഞ്ഞ ബുദ്ധി ! അക്കൗണ്ടിൽ 'സീറോ ബാലന്‍സ്', എന്നിട്ടും ചായക്കാശ് ഒപ്പിക്കുന്ന കുട്ടികൾ അത്ഭുതപ്പെടുത്തും !
ഇതെന്ത് കൂത്തെന്ന് കാഴ്ചക്കാരന് ആദ്യം തോന്നും. കാരണം അക്കൌണ്ടില്‍ പൂജ്യം ബാലന്‍സ് എന്ന് കണ്ടിട്ടും വീണ്ടും വീണ്ടും ബാലന്‍സ് പരിശോധിക്കുന്നതെന്തിന് എന്ന ചോദ്യം പ്രസക്തം.
എടിഎമ്മില്‍ കയറി ബാലന്‍സ് നോക്കുമ്പോള്‍ 'സീറോ ബാലന്‍സ്' എന്ന് കാണിച്ചാല്‍ ആരായാലും ഒന്ന് പതറിപ്പോകും. കാരണം പണത്തിന് അത്രയും വലിയ പ്രധാന്യമാണ് ഇന്ന് ദൈനംദിന ജീവിതത്തിലുള്ളത്. പണമില്ലാതെ ഒരു കാര്യവും മുന്നോട്ട് പോകാത്ത അവസ്ഥ. എന്നാല്‍, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലെ കുട്ടികള്‍ കാഴ്ചക്കാരെ അത്ഭുതപ്പെട്ടുത്തും. എടിഎം കാര്‍ഡ് പരിശോധിക്കുന്ന രണ്ട് കൌമാരക്കാരില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യത്തെ പരിശോധനയില്‍ തന്നെ, എടിഎമ്മില്‍ നിന്നും ലഭിച്ച സ്ലിപ്പില്‍ ബാങ്ക് അക്കൌണ്ടില്‍ 0.00 എന്ന് എഴുതി കാണിക്കുന്നു. എന്നാല്‍ കുട്ടികള്‍ അസ്വസ്ഥരാകുന്നില്ല. പകരം ഇവര്‍ എഡിഎം കാര്‍ഡ് നിരന്തരം മിഷ്യനിലേക്ക് ഇടുകയും ബാലന്‍സ് പരിശോധിക്കുകയും ചെയ്യുന്നു.
ഇതെന്ത് കൂത്തെന്ന് കാഴ്ചക്കാരന് ആദ്യം തോന്നും. കാരണം അക്കൌണ്ടില്‍ പൂജ്യം ബാലന്‍സ് എന്ന് കണ്ടിട്ടും വീണ്ടും വീണ്ടും ബാലന്‍സ് പരിശോധിക്കുന്നതെന്തിന് എന്ന ചോദ്യം പ്രസക്തം. എന്നാല്‍ ഓരോ തവണ ബാലന്‍സ് പരിശോധിക്കുമ്പോഴും കുട്ടികള്‍ അതിന്‍റെ റസീറ്റ് എടുത്ത് സൂക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഒരു കെട്ട് 'സീറോ ബാലന്‍സ് റസീറ്റു'കളുമായി പുറത്തിറങ്ങുന്ന കുട്ടികള്‍ ഒരു ആക്രിക്കടയിലേക്ക് പോവുകയും തങ്ങള്‍ കൊണ്ട് വന്ന കടലാസ് കഷ്ണങ്ങള്‍ തൂക്കി നോക്കി അതിനുള്ള കാശായി ഇരുപത് രൂപ സമ്പാദിക്കുന്നു. പിന്നാലെ ഈ 20 രൂപ നല്‍കി കുട്ടികള്‍ രണ്ട് ചായ വാങ്ങി കുടിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
വിവാഹം കഴിക്കണം; 17,000 രൂപ ദിവസ ശമ്പളത്തിന് അംഗരക്ഷകനെ വച്ച് യുവാവ് !
Hunटरर എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും 'ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് പുറത്തേക്ക് പോകരുത്.' എന്ന് കുറിച്ച് കൊണ്ട് പങ്കുവച്ച വീഡിയോ പക്ഷേ. ഒരോ സമയം വിമര്‍ശനവും അഭിനന്ദനവും നേടി. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ചിലര്‍ ഈ നൂതന സാങ്കേതിക വിദ്യ ഇന്ത്യയില്‍ ഒരു പ്രത്യേക സമ്പ്രദായമായി തുടരണമെന്ന് തമാശയോടെ ഉപദേശിച്ചു. മറ്റ് ചിലര്‍ കുട്ടികള്‍ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ട രീതിയെ പ്രശംസിച്ചു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഇന്ത്യക്കാരുടെ കഴിവിനെ ചിലര്‍ പുകഴ്ത്തി. എന്നാല്‍, നമ്മുടെ റോഡിലും മറ്റും ഇത്രയേറെ പേപ്പറുകളും ഇരുമ്പും പ്ലാസ്റ്റിക്കും അടക്കമുള്ള, ആക്രിക്കടയില്‍ എടുക്കുന്ന മാലിന്യങ്ങള്‍ ഉണ്ടായിരുന്നിട്ടും കുട്ടികള്‍ എടിഎം കൌണ്ടറുകളില്‍ നിന്ന് ബാലന്‍സ് സ്ലിപ്പ് കൈക്കലാക്കിയത് തെറ്റായെന്ന് ചിലരെഴുതി.
ഇതാണ് വൈബ് ! വനത്തിനുള്ളിലെ കുളത്തില്‍ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍