ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണാനാവുന്ന വീഡിയോ, കാട്ടുപോത്തിൽ നിന്നും രക്ഷപ്പെടാൻ യുവതി ചെയ്തത്!
കാട്ടുപോത്ത് സ്ത്രീയുടെ തൊട്ടടുത്തെത്തി. അവരെ മണപ്പിച്ച് നോക്കുകയാണ്. എന്നാൽ, സ്ത്രീ തന്റെ മനസാന്നിധ്യം വിടാതെ ശ്വാസമടക്കിപ്പിടിച്ച് കിടക്കുക തന്നെ ചെയ്തു.
ചെറുപ്പത്തിൽ തന്നെ നമ്മൾ മല്ലന്റെയും മാതേവന്റെയും കഥ കേട്ടു കാണും. കരടി പിടിക്കാൻ വന്നപ്പോൾ കൂട്ടുകാരായ മല്ലനും മാതേവനും രക്ഷപ്പെടുന്നത് എങ്ങനെയാണ് എന്നാണ് കഥ. മല്ലൻ മരത്തിൽ പാഞ്ഞുകയറുകയാണ് എങ്കിൽ മാതേവൻ മരിച്ചതുപോലെ കിടക്കുകയാണ്. എന്നാൽ, അങ്ങനെ ഒരു സംഭവം ജീവിതത്തിൽ നാം കാണുകയോ അഭിമുഖീകരിക്കുകയോ ചെയ്തിട്ടുണ്ടാകില്ല. പക്ഷേ, അങ്ങനെ ചെയ്ത ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഈ സംഭവത്തിൽ കരടിക്ക് പകരം അമേരിക്കൻ കാട്ടുപോത്താണ് എന്ന വ്യത്യാസം മാത്രമേയുള്ളൂ.
സംഭവം ഇങ്ങനെ, വെക്കേഷൻ ആഘോഷിക്കാൻ പോയ യുവതിയെയാണ് കാട്ടുപോത്ത് ഓടിച്ചത്. യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. ‘Inside History’ പങ്ക് വച്ചിരിക്കുന്ന വീഡിയോയിൽ ആദ്യം കാണുന്നത് രണ്ട് കാട്ടുപോത്തുകളെയാണ്. അവ രണ്ടും ഓടാൻ തുടങ്ങുന്നതാണ് പിന്നെ കാണുന്നത്. അതോടൊപ്പം ക്യാമറ ചലിക്കുമ്പോൾ ഒരു പുരുഷനെയും സ്ത്രീയേയും പിന്തുടരുകയാണ് അവ എന്ന് കാണാം. കാട്ടുപോത്ത് തങ്ങളെ പിന്തുടരുകയാണ് എന്ന് മനസിലാക്കിയ രണ്ടുപേരും ഓടാൻ തുടങ്ങി. പുരുഷൻ ഓടിയെങ്കിലും സ്ത്രീ പാതിവഴിയിൽ വീണുപോയി.
പിന്നീടുള്ള രംഗങ്ങൾ ശ്വാസം അടക്കിപ്പിടിച്ചേ കാണാനാവൂ. കാട്ടുപോത്ത് സ്ത്രീയുടെ തൊട്ടടുത്തെത്തി. അവരെ മണപ്പിച്ച് നോക്കുകയാണ്. എന്നാൽ, സ്ത്രീ തന്റെ മനസാന്നിധ്യം വിടാതെ ശ്വാസമടക്കിപ്പിടിച്ച് കിടക്കുക തന്നെ ചെയ്തു. കുറച്ച് നേരം കഴിഞ്ഞപ്പോൾ കാട്ടുപോത്ത് പതിയെ തിരിച്ചുപോയി. സ്ത്രീ എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം.
അതേ സമയം സ്ത്രീ ഇവയുടെ അടുത്ത് നിന്നും സെൽഫി എടുക്കാൻ ശ്രമിക്കവെയാണ് അവ പ്രകോപിതരായത് എന്നും പറയുന്നു. പാർക്ക് അധികൃതർ പറയുന്നത് 23 മീറ്ററെങ്കിലും ദൂരത്ത് നിന്നേ കാട്ടുപോത്തുകളെ വീക്ഷിക്കാൻ പാടുള്ളൂ എന്നാണ്. ഇവ സാധാരണയായി അക്രമണകാരികളല്ലെങ്കിലും കാട്ടുമൃഗങ്ങളാണ് എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ സാധിക്കില്ല എന്നും അധികൃതർ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ അനേകം പേരാണ് കണ്ടിരിക്കുന്നത്. ഭൂരിഭാഗം പേരും കാട്ടുപോത്തുകളുടെ സമീപം ചെന്നതിന് ഇവരെ കുറ്റപ്പെടുത്തുകയാണുണ്ടായത്.
വായിക്കാം: വിശപ്പ് സഹിക്കാനാവത്തതിനാൽ ഒരാൾക്ക് പരോൾ പോലുമില്ലാതെ ജീവപര്യന്തം നൽകി എന്ന് ജഡ്ജി!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: