കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നത് എന്തുകൊണ്ടാണ് എന്നറിയാമോ? വീഡിയോ വൈറൽ
ആദ്യമാദ്യം ഗ്രീക്ക് ജനങ്ങളാണ് ഇത് പിന്തുടർന്നത് എങ്കിലും പിന്നീട് ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു എന്നാണ്
വീഡിയോയിൽ പറയുന്നത്.
നമ്മുടെ ജീവിതത്തിൽ നാം പിന്തുടരുന്ന പല ചടങ്ങുകൾക്കും ആചാരങ്ങൾക്കും ഒക്കെ പിന്നിൽ എന്തെങ്കിലും ഒക്കെ കാരണങ്ങളുണ്ടാകും. പലപ്പോഴും നാം അറിയാതെയാണ് അവ പിന്തുടരുന്നത് എങ്കിലും. ഇന്ന് സോഷ്യൽ മീഡിയ വളരെ അധികം സജീവമാണ് എന്നതിനാൽ തന്നെ ഇങ്ങനെ നാം പിന്തുടരുന്ന പല കാര്യങ്ങളുടെയും ആചാരങ്ങളുടെയും കാരണങ്ങൾ പലരും പങ്ക് വയ്ക്കാറുണ്ട്. അതിലൊന്നാണ് നമ്മൾ പിറന്നാളിന് കേക്ക് മുറിക്കുന്നത്. ആ ചടങ്ങ് എപ്പോഴാണ് ആരംഭിച്ചത് എന്നോ എന്തുകൊണ്ടാണ് ആരംഭിച്ചത് എന്നോ നമ്മിൽ പലർക്കും വലിയ ധാരണയൊന്നും തന്നെ ഇല്ല.
എന്നാൽ, ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ എന്തുകൊണ്ടാണ് പിറന്നാളിന് കേക്ക് മുറിക്കുന്നത് എന്ന കാര്യം വ്യക്തമാക്കുകയാണ്. വളരെ വളരെ പഴയ ആഘോഷമാണത്രെ പിറന്നാൾ കേക്ക് മുറിക്കുക എന്നത്. ഇത് ആദ്യം തുടങ്ങിയത് ഗ്രീസിലാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ പറയുന്നത് പ്രകാരം മൂൺ ഗോഡസിനെ ആരാധിക്കുന്ന ചടങ്ങിലാണത്രെ ഗ്രീക്ക് ജനങ്ങൾ ആദ്യമായി ഇങ്ങനെ ഒരു കാര്യം ചെയ്ത് തുടങ്ങുന്നത്.
ആർട്ടിമിസ് എന്ന ദേവതയെ ആരാധിക്കുന്ന ചടങ്ങിലാണ് കേക്ക് മുറിച്ച് തുടങ്ങിയത്. അവരുടെ പിറന്നാൾ ദിവസം വൃത്താകൃതിയിലുള്ള കേക്കാണ് മുറിച്ചിരുന്നത്. വൃത്താകൃതിയിലുള്ള കേക്ക് ചന്ദ്രനെയാണ് പ്രതിനിധീകരിക്കുന്നത്. ചന്ദ്ര ദേവതയാണല്ലോ ആർട്ടിമിസ്. ശേഷം അതിന് മുകളിലായി വയ്ക്കുന്ന മെഴുകുതിരി ചന്ദ്രന്റെ വെളിച്ചത്തെയും പ്രതിനിധീകരിക്കുന്നു എന്നും വീഡിയോയിൽ പറയുന്നു.
ആദ്യമാദ്യം ഗ്രീക്ക് ജനങ്ങളാണ് ഇത് പിന്തുടർന്നത് എങ്കിലും പിന്നീട് ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു എന്നാണ്
വീഡിയോയിൽ പറയുന്നത്. ഏഴ് മില്ല്യണിൽ അധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
അതേസമയം പിറന്നാൾ കേക്ക് മുറിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് പല കാരണങ്ങളും പറയാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: