45 വര്‍ഷങ്ങള്‍ക്ക് ശേഷം താജ്‍മഹല്‍ തൊട്ട് യമുന; വെള്ളപ്പൊക്കത്തിന്‍റെ ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍ !

45 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് യമുന നദിയിലെ ജലം ആഗ്രയിലെ താജ്മഹലിന്‍റെ ചുവരുകളോളം വ്യാപിച്ചത്. 

viral video of Yamuna touch Taj Mahal walls after 45 years bkg

കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും അതിശക്തമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചേറെ കാലമായി. ഏറ്റവും ഒടുവിലായി അമേരിക്കയുലെ ഫ്ലോറിഡാ തീരത്തെ സമുദ്രതാപ നില ചരിത്രത്തിലാദ്യമായി 32.2 ഡിഗ്രിയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം എല്‍നിനോ പ്രതിഭാസത്തിന് കാരണമാകും. ഇത് പല ഭാഗത്തും അതിതീവ്രമഴയ്ക്കും പ്രളയത്തിനും വഴി തുറക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉത്തരേന്ത്യയില്‍, പ്രത്യേകിച്ചും ഹിമാലയന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പെയ്തിറങ്ങിയ അതിതീവ്ര മഴയില്‍ ഏതാണ്ട് 90 ഓളം പേരാണ് മരിച്ചത്. ഹിമാലയന്‍ താഴ്വാരകളില്‍ പെയ്തിറങ്ങിയ മഴ, യമുനയില്‍ അസാധാരണമായ വെള്ളപ്പെക്കം സൃഷ്ടിച്ചു. പിന്നാലെ രാജ്യതലസ്ഥാനമായ ദില്ലിയുടെ പല ഭാഗങ്ങളും വെള്ളത്തിനടയിലായി. 

സഹമുറിയന് മുന്‍ കാമുകി അയച്ച് നല്‍കിയ സമ്മാനം വെളിപ്പെടുത്തി സുഹൃത്ത്; ചിരിയടക്കാനാകാതെ നെറ്റിസണ്‍സ് !

ഒരുമയോടെ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന യുവതിയും സിംഹവും; വൈറല്‍ വീഡിയോ

ഒടുവില്‍ 45 വർഷത്തിന് ശേഷം ആദ്യമായി യമുന നദിയിലെ ജലം ആഗ്രയിലെ താജ്മഹലിന്‍റെ ചുവരുകളോളം വ്യാപിച്ചു. 495 അടിയിലേക്ക് നദിയിലെ വെള്ളം ഉയര്‍ന്നതോടെ നദി കരകവിയുകയും പ്രളയ ജലം നഗരത്തിലെമ്പാടും വ്യാപിക്കുകയുമായിരുന്നു. എന്നാല്‍,  നിലവില്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റിന് ഭീഷണിയില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അറിയിച്ചു. അതിനിടെ ജലനിരപ്പ് 499.1 അടിയോളം ഉയര്‍ന്നെന്നും ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

ഓസ്ട്രേലിയയില്‍ നിന്ന് മെക്സിക്കോ വരെ തകര്‍ന്ന ബോട്ടില്‍ വളര്‍ത്ത് നായക്കൊപ്പം കടലില്‍ അലഞ്ഞത് രണ്ട് മാസം !

ഓഫീസിലെത്താന്‍ വൈകിയതെന്തേയെന്ന് ബോസ്, ജീവനക്കാരന്‍റെ മറുപടി ഏറ്റെടുത്ത് നെറ്റിസണ്‍സ് !

ഇതിന് പിന്നാലെയാണ് താജ്മഹല്‍ സന്ദര്‍ശിച്ച സഞ്ചാരികള്‍ യമുനാ ജലം കയറിയ താജ്മഹലിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോകളില്‍ യമുനയില്‍ നിന്നും കരകവിഞ്ഞ പ്രളയ ജലം താജ്മഹലിന്‍റെ മതിലുകളെ തഴുകി ഒഴുകുന്നത് കാണാം. സിക്കന്ദ്രയിലെ കൈലാഷ് ക്ഷേത്രം മുതൽ താജ്മഹലിനടുത്തുള്ള ദസറ ഘട്ട് വരെയുള്ള നദീഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ ബോട്ടുകാരും മുങ്ങൽ വിദഗ്ധരും ജാഗ്രതയിലാണെന്ന് എഡിഎം (ഫിനാൻസും റവന്യൂവും) യശ്വർധൻ ശ്രീവാസ്തവ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios