'ടെറസിലെ സാംബ'; ഒരു ടെറസിൽ നിന്ന് മറ്റൊന്നിലേക്ക് പന്തു തട്ടിക്കളിക്കുന്ന യുവാക്കളുടെ വീഡിയോ വൈറല്‍ !
കളിക്കാരുടെയ കൃത്യതയേയും വൈദിഗ്ധ്യവും വീഡിയോയില്‍ വ്യക്തമാണ്. ഉയരവും ദൂരവും കൃത്യമാക്കിയാണ് കളിക്കാര്‍ പന്തുതട്ടുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കളിക്കുന്ന കായിക ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്നും ഫുട്ബോൾ തന്നെയാണ്. ലോകത്തിലെ എല്ലാ വന്‍കരകളിലും ഫുട്ബോളിന് കടുത്ത ആരാധകരുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കളികളിലൊന്നും ഇതാണ്. ഭാഷ, ദേശം, പ്രായം. ലിംഗ വ്യത്യാസങ്ങള്‍ ഇവയൊന്നും ഫുട്ബോളിനെ ബാധിക്കാറില്ല. ഫുട്ബോള്‍ ആരാധകരെ സംബന്ധിച്ച് ഫുട്ബോള്‍ ഒരു വികാരമാണ്. എന്നാല്‍ ആദ്യമായി വ്യത്യസ്തമായ ഒരു ഫുട്ബോള്‍ കണ്ട അന്താളിപ്പിലാണ് ഫുട്ബോള്‍ ആരാധകര്‍. കളിക്കാരുടെയ കൃത്യതയേയും വൈദിഗ്ധ്യത്തെയും പ്രശംസിച്ച് കൊണ്ട് ആർപിജി ഗ്രൂപ്പ് ചെയർപേഴ്സൺ ഹർഷ് ഗോയങ്ക തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഈ വീഡിയോയില്‍ ഒരു തെരുവിന്‍റെ രണ്ട് വശങ്ങളിലായുള്ള പല വീടുകളുടെ ടെറസിന് മുകളില്‍ നിന്ന് മൂന്ന് യുവാക്കള്‍ പന്തു തട്ടുന്നു. ഓരോരുത്തരും ഓരോ പന്തല്ല തട്ടുന്നത്. മറിച്ച് ആദ്യത്തെയാള്‍ ഏറ്റവും ഉയരമുള്ള ടെറസില്‍ നിന്നും പന്ത് ഏറ്റവും താഴയുള്ള ആള്‍ക്ക് കൈമാറുന്നു. അയാള്‍ അവിടെ നിന്നും പന്തെടുത്ത് അടുത്തയാള്‍ക്ക്. അങ്ങനെ പന്ത് അവസാനം കറങ്ങിത്തിരിഞ്ഞ് ആദ്യത്തെ ആളിലേക്ക് തന്നെ. അതേസമയം മൂന്ന് ടെറസുകളും തമ്മില്‍ വലിയ വ്യത്യസമുണ്ട്. ഒന്ന് എറ്റവും ഉയരത്തിലാണെങ്കില്‍ മറ്റുള്ളവ അതിന് താഴെ പല തട്ടുകളിലാണ്. എന്നാല്‍ ഒരിക്കല്‍ ഒരാള്‍ പോലും പാസ് കളയാതെ വളരെ കൃത്യമായി ഏറ്റെടുക്കുകയും അടുത്ത ആളിലേക്ക് കൈമാറുകയും ചെയ്യുന്നു. വീഡിയോ വളരെ വേഗം വൈറലായി.
സ്ഥിരമായി 'മൂക്കില്‍ തോണ്ടാറുണ്ടോ'?; നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു രോഗാവസ്ഥയെന്ന് ഗവേഷകര്‍
“കൊള്ളാം! ഇത് കഴിവാണ്....” എന്ന കുറിപ്പോടൊയാണ് ആർപിജി ഗ്രൂപ്പിന്‍റെ ചെയർപേഴ്‌സൺ വീഡിയോ പങ്കുവച്ചത്. ഫെബ്രുവരി 5 ന് പങ്കുവെച്ച വീഡിയോ ഇതിനകം അരലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി ആളുകള്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. ടെറസുകൾക്കിടയിലുള്ള ഈ ശ്രദ്ധേയമായ പാസ് കൈമാറ്റം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. യുവാക്കളുടെ താളാത്മകവുമായ ചലനങ്ങളെ പ്രശസിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചത് "ടെറസിലെ സാംബ" എന്നാണ്.
കാലനല്ല സാറേ... പോലീസാ !; പോത്തിന്‍റെ പുറത്തേറി പട്രോളിംഗ് നടത്തുന്ന 'ബഫല്ലോ സോള്‍ജിയേഴ്സ്' !