എണ്ണാമെങ്കില്‍ എണ്ണിക്കോ; സന്ദര്‍ശകര്‍ക്ക് മുന്നിലൂടെ ഓടിപ്പോകുന്ന മാന്‍ കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍ !
റോഡിന് സമീപത്തെ കാട്ടില്‍ നിന്നും ഒരു മാന്‍ റോഡ് മുറിച്ച് കടന്ന് ഓടിയതിന് തൊട്ട് പുറകെ അടുത്തത്... അതിന് പുറകെ മറ്റൊന്ന്... അങ്ങനെ ഒരു കൂട്ടം മാനുകള്‍ ഒന്നിന് പുറകെ ഒന്നെന്ന രീതിയിലായിരുന്നു റോഡ് മുറിച്ച് കടന്നത്.
ബോറിവാലിയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ മാൻ കൂട്ടം സന്ദര്‍ശകര്‍ക്ക് മുന്നിലൂടെ ഓടിപ്പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ത നന്ദ ഐഎഫ്എസ് ഇങ്ങനെ എഴുതി, 'പതിവുപോലെ, മുംബൈക്കാർ തിരക്കിലാണ്. അതിമനോഹരമായ ഈ കാഴ്ച മുംബൈയിലെ ബോറിവലി നാഷണൽ പാർക്കിലെ പ്രഭാതസവാരിക്കാരെ സ്വാഗതം ചെയ്തു. നിങ്ങൾക്ക് കഴിയുമെങ്കിൽ എണ്ണുക.' വീഡിയോ ഇതിനകം എഴുപത്തിമൂവായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ കുറിച്ചു.
59 സെക്കൻഡ് ദൈർഘ്യമാണ് വീഡിയോ ക്ലിപ്പിനുള്ളത്. റോഡിന്‍റെ ഒരു വശത്ത് കുറച്ച് സഞ്ചാരികളെ കാണാം. പെട്ടെന്നാണ് റോഡിന്‍റെ സമീപത്തെ കാട്ടില്‍ നിന്നും ഒരു മാന്‍ റോഡ് മുറിച്ച് കടന്ന് കൊണ്ട് ഓടിയത്. തൊട്ട് പുറകെ അടുത്തത് അതിന് പുറകെ മറ്റൊന്ന് അങ്ങനെ ഏതാണ്ട് അമ്പതിനും അറുപതിനും അടുത്തുള്ള ഒരു മാന്‍ കൂട്ടം ഒന്നിന് പുറകെ ഒന്നെന്ന രീതിയിലായിരുന്നു റോഡ് മുറിച്ച് കടന്നത്. അതിവേഗത്തില്‍ റോഡ് മുറിച്ച് കടന്ന മാന്‍ കൂട്ടത്തെ കണ്ട് സഞ്ചാരികള്‍ ഒന്ന് സ്തംഭിക്കുന്നു. മാനുകളുടെ വേഗം കാരണം അവയുടെ എണ്ണം എടുക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. അത് വ്യക്തമായതിനാലാണ് എണ്ണാമെങ്കില്‍ എണ്ണിക്കോയെന്ന് സുശാന്ത നന്ദ ഐഎഫ്എസ് കുറിച്ചതും.
ഓപ്പണ്‍ഹെയ്‍മറിന് ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തു; പക്ഷേ....
19 വര്‍ഷത്തിന് ശേഷം സിംഗപ്പൂരില്‍ ആദ്യ വനിതയെ തൂക്കിലേറ്റി; പ്രതിഷേധം ശക്തം
"ചെന്നൈയിലെ ശ്രീനഗർ കോളനിയിൽ ഇടയ്ക്കിടെ ഇതൊരു സന്തോഷകരമായ ആശ്ചര്യമായിരുന്നു," ഒരു കാഴ്ചക്കാരന്‍ കുറിച്ചു. “ഇത് വളരെ മനോഹരമാണ്,” മറ്റൊരാൾ അഭിപ്രായപ്പെട്ടു. “പുള്ളിമാൻ,” മറ്റൊരാള്‍ എണ്ണമെടുത്തില്ലെങ്കിലും മാന്‍ ഏതാണെന്ന് തിരിച്ചറിഞ്ഞു. “ഇത് എന്‍റെ ദൈനംദിന പ്രഭാത നടപ്പാതയായിരുന്നു,” വേറൊരാള്‍ തമാശ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ നെറ്റിസണ്‍സിന്‍റെ കാഴ്ചയെ സ്വാധീനിക്കുന്ന, മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ സുശാന്ത് നന്ദ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ അദ്ദേഹം മരത്തില്‍ നിന്നും മരങ്ങളിലേക്ക് ചാടി പോകുന്ന കുരങ്ങനെ മരത്തില്‍ കയറി വേട്ടയാടുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് പുലിയുടെ വേട്ടയാടാനുള്ള കഴിവിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക