ജന്മദിനാഘോഷത്തിനിടെ വിരുന്ന് മേശയില്‍ കയറി ഭക്ഷണം കഴിക്കുന്ന കരടി; ഭയന്ന് അമ്മയും മകനും !
ജന്മദിനാഘോഷത്തിലേക്ക് വിളിക്കാതെ എത്തിയ അതിഥി മേശപ്പുറത്തുണ്ടായിരുന്ന എൻചിലഡാസ്, സൽസ, ടാക്കോസ്, ഫ്രഞ്ച് ഫ്രൈകൾ തുടങ്ങിയ എല്ലാ ഭക്ഷണവും വെട്ടിവിഴുങ്ങി. ഇത്രയും നേരം ഭയന്ന് വിറച്ച അമ്മ മകനെ ആ കഴ്ചകളില്‍ നിന്നും മറച്ച് പിടിക്കാന്‍ തന്‍റെ നെഞ്ചോട് ചേര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
മെക്‌സിക്കോയിലെ ചിപിൻക്യൂ ഇക്കോളജിക്കൽ പാർക്കിലെ ഒരു വിനോദ സംഘത്തിന്‍റെ വിരുന്നു മേശയിലേക്ക് കയറി, അവരുടെ ഭക്ഷണം കഴിക്കുന്ന ഒരു കരടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിശന്നു വലഞ്ഞെത്തിയ കരടി, ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. ഈ സമയമത്രയും ഒരമ്മയും മകനും വിരുന്ന് മേശയുടെ മുന്നിലെ കസേരയില്‍ ഭയന്ന് വിറച്ച് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. അതൊരു ജന്മദിനാഘോഷമായിരുന്നു. മെക്‌സിക്കോ സിറ്റിയിലെ സിൽവിയ മാസിയാസ് തന്‍റെ മകൻ സാന്‍റിയാഗോയുടെ 15-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ജന്മദിനാഘോഷത്തിലേക്ക് വിളിക്കാതെ എത്തിയ അതിഥി മേശപ്പുറത്തുണ്ടായിരുന്ന എൻചിലഡാസ്, സൽസ, ടാക്കോസ്, ഫ്രഞ്ച് ഫ്രൈകൾ തുടങ്ങിയ എല്ലാ ഭക്ഷണവും വെട്ടിവിഴുങ്ങി. ഇത്രയും നേരം ഭയന്ന് വിറച്ച അമ്മ മകനെ ആ കഴ്ചകളില്‍ നിന്നും മറച്ച് പിടിക്കാന്‍ തന്‍റെ നെഞ്ചോട് ചേര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ജന്മദിനാഘോഷത്തിനായി നിരത്തിയ ഭക്ഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ കരടി അതിന്‍റെ വഴിക്ക് പോയി.സിൽവിയ മാസിയസിന്‍റെ സുഹൃത്ത് ഏഞ്ചല ചാപ്പയാണ് വീഡിയോ ചിത്രീകരിച്ചത്, വീഡിയോ പിന്നീട് നിരവധി സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെങ്ങും കണ്ടുകഴിഞ്ഞു. വീഡിയോ കണ്ടവരെല്ലാം ഭയന്ന് പോയതായി കുറിച്ചു. അതോടൊപ്പം സിൽവിയ മാസിയസിന്‍റെ ധീരതയെയും മനഃസാന്നിധ്യത്തെയും പലരും അഭിനന്ദിച്ചു.
''അമ്മയാണ് ഇവിടെ തന്‍റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന യഥാർത്ഥ കരടിയെന്ന് ഞാൻ കരുതുന്നു.'' ഒരു കാഴ്ചക്കാരനെഴുതി. ''മെക്സിക്കോയിലെ ഈ കരടി, ആളുകൾ ശാന്തത പാലിക്കുമ്പോൾ ടാക്കോകളും എൻചിലാഡസും കഴിച്ച് നഗരത്തിലേക്ക് പോകുന്നത് കാണേണ്ട ഒരു കാഴ്ചയാണ്." ഒരു കാഴ്ചക്കാരന്‍ എഴുതി. ''അമ്മ അത്ഭുതകരമാം വിധം ശാന്തയായിരുന്നു, സാഹചര്യത്തിൽ എങ്ങനെ പെരുമാറണമെന്ന് വ്യക്തമായും നന്നായി അറിയാമായിരുന്നു''. മറ്റൊരാള്‍ കുറിച്ചു. ''നിങ്ങളെ എപ്പോഴെങ്കിലും ഒരു കരടി നേരിട്ടാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം ശാന്തത പാലിക്കുക എന്നതാണ്. ഓടിപ്പോകരുത്, കാരണം ഇത് കരടിയുടെ വേട്ടയാടൽ സഹജാവബോധത്തിന് കാരണമായേക്കാം. പകരം, സാവധാനം പിൻവാങ്ങുകയും സ്വയം കഴിയുന്നത്ര വലുതായി കാണുകയും ചെയ്യുക. കരടി ചാർജുചെയ്യുകയാണെങ്കിൽ, ഒരു പന്തായി ചുരുണ്ടുക, നിങ്ങളുടെ തലയും കഴുത്തും സംരക്ഷിക്കുക.'' മൂന്നാമന്‍ കരടിയുടെ മുന്നില്‍പ്പെടുകയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് എഴുതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക