Asianet News MalayalamAsianet News Malayalam

ചിറക് ഒതുക്കിയാൽ വെറും കരിയില, തുറന്നാല്‍ മനോഹരമായ ഒരു ചിത്രശലഭം; വൈറലായി പ്രകൃതിയിലെ വിസ്മയം

ചിറക് വിടര്‍ത്തുമ്പോള്‍ മനോഹരമായ നിറങ്ങള്‍ ചാലിച്ച ഒരു ചിത്രശലഭം. എന്നാല്‍ ചിറകൊതുക്കിയാല്ലോ വെറുമൊരു കരിയില. 

Video of dead leaf Butterfly goes viral on social media
Author
First Published May 22, 2024, 11:50 AM IST | Last Updated May 22, 2024, 11:51 AM IST


ഭൂമിയില്‍ അനേക ലക്ഷം ജീവജാലങ്ങളാണ് ഉള്ളത്. അവയെക്കാം തന്നെ ജീവിവര്‍ഗങ്ങളുടെ ആഹാര ശൃംഖലയിലെ കണ്ണികളാണ്. ഒരോ സമയം ഒന്ന് മറ്റൊന്നിന്‍റെ ഇരയായിരിക്കുമ്പോഴും സ്വയം രക്ഷയ്ക്കായുള്ള ചില പ്രത്യേക കഴിവുകളും എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്. സ്വയരക്ഷയ്ക്കായുള്ള ഇത്തരം ചില വിചിത്രമായ കഴിവുകള്‍ പ്രത്യേകിച്ചും താരതമ്യേന ചെറു ജീവികളിലാണ് കാണാന്‍ കഴിയുക. സ്വയരക്ഷയ്ക്കായുള്ള കഴിവ് പ്രദര്‍ശിപ്പിക്കുന്ന ഒരു പൂമ്പാറ്റയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ പേരുടെ ശ്രദ്ധനേടി. ഫര്‍ബേബിസ്പ്ലസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. 

'പറക്കുന്ന സുന്ദരികളും വേഷവിധാനത്തിന്‍റെ ഉടമകളും ! ചിത്രശലഭങ്ങൾ അവയുടെ അതിശയകരമായ നിറങ്ങളും സങ്കീർണ്ണമായ പാറ്റേണുകളും കൊണ്ട് നമ്മെ ആകർഷിക്കുന്നു, അതേസമയം പ്രകൃതിയില്‍ അവിശ്വസനീയമായി ഒളിക്കാനുള്ള കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ചിറകുകളുള്ള ഈ അത്ഭുതങ്ങളുടെ ലോകത്തേക്ക് മുങ്ങി, അവയുടെ സൗന്ദര്യത്തിന്‍റെയും സ്വയം സ്വംശീകരണത്തിന്‍റെയും മാന്ത്രികത കണ്ടെത്തുക.' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു പൂമ്പാറ്റയെ ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ ആ പൂമ്പാറ്റ ചിറക് ഒതുക്കുമ്പോള്‍ അതൊരു കരിയില പോലെയാണ് കാണുക. പുറം ചിറകില്‍ കരിയിലയുടെ ദൃശ്യവും ഉള്‍ച്ചിറകില്‍ കടും നീലയും മഞ്ഞയും അടക്കമുള്ള പലയിനം നിറങ്ങളും ചേര്‍ന്ന രണ്ട് ഡിസൈനോട് കൂടിയ ചിറകുള്ള ഒരു പൂമ്പാറ്റ. 

'അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ചത്'; അപൂർവ്വ ഉൽക്കാവർഷത്തിന്‍റെ വീഡിയോ എടുത്ത കുട്ടിക്ക് അഭിനന്ദന പ്രവാഹം

ആനയെ 'പടിക്ക് പുറത്ത്' നിര്‍ത്തി, വനം വകുപ്പിന്‍റെ ആന പാപ്പാന്‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ

ഇന്ത്യൻ ഓക്ക്ലീഫ് (Indian Oakleaf) അല്ലെങ്കിൽ ഓറഞ്ച് ഓക്ക്ലീഫ് (Orange Oakleaf) എന്നാണ് ഇവ അറിയപ്പെടുന്നത്. കല്ലിമ ഇനാച്ചസ് (Kallima Inachus) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഇവയെ സാധാരണയായി ജപ്പാന്‍ മുതല്‍ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലുടനീളം ഇവയെ കാണപ്പെടുന്നു. ഇളം തവിട്ട് നിറം, മങ്ങിയ മഞ്ഞ നിറം, തവിട്ട് നിറം, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളുടെ വിവിധ ഷേഡുകളില്‍ ഇവയെ കാണാം. അതേസമയം പുറം ചിറകില്‍ ഉണങ്ങിയ ഇലയുടെ രൂപം മാത്രം. ഉറങ്ങിയ ഇലകളുടെ ഞരമ്പുകള്‍ പോലും പൂമ്പാറ്റയുടെ ചിറകില്‍ കാണാം. ഇറക്കിലയുടെ ചിറകുള്ളതിനാല്‍ ഇവയെ ഓക്ക്ലീഫ് (oakleaf) അഥവാ ഉണക്കില പൂമ്പാറ്റ (dead leaf Butterfly) എന്ന പേരിലും അറിയപ്പെടുന്നു. 

2,222 അടി ഉയരത്തില്‍ ഐസ് ക്യൂബ് തകര്‍ത്ത് വിവാഹവേദിയിലേക്ക് എത്തിയ വധു; വൈറല്‍ വീഡിയോ
 

Latest Videos
Follow Us:
Download App:
  • android
  • ios