'ഇത് കാണുമ്പോൾ തോന്നുന്നു മനുഷ്യത്വം മരിച്ചിട്ടില്ല'; ഒഴുക്കിൽ പെട്ട് സ്കൂട്ടർ, കൈത്താങ്ങുമായി യുവാക്കള്‍
നിരവധി വാഹനങ്ങൾ ആ സമയം അതുവഴി കടന്നു പോകുന്നുണ്ട്. പെട്ടെന്ന് അതിൽ നിന്നും ഒരു കാർ തൊട്ടപ്പുറത്തായി നിർത്തുന്നു.
പരസ്പരം സഹായിക്കാനുള്ള മനസില്ലെങ്കിൽ, ആപത്തിൽ പെട്ടിരിക്കുന്നവർക്കൊരു കൈത്താങ്ങാവാൻ തയ്യാറല്ലെങ്കിൽ മനുഷ്യത്വത്തെ കുറിച്ച് എത്ര പറഞ്ഞിട്ടും എന്ത് പറഞ്ഞിട്ടും കാര്യമില്ല അല്ലേ? എന്നാൽ, ചിലയിടങ്ങളിൽ അങ്ങനെയുള്ളവരെ നമുക്ക് കാണാം. ആരാണെന്നോ എന്താണെന്നോ ഒന്നും നോക്കാതെ സഹായിക്കാൻ ഓടിയെത്തുന്ന ചില മനുഷ്യരെ. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ഒരു സ്കൂട്ടർ യാത്രികനാണ് വീഡിയോയിൽ ഉള്ളത്. അയാൾക്ക് തന്റെ സ്കൂട്ടർ ആ വെള്ളത്തിൽ നിന്നും ഉയർത്താൻ കഴിയുന്നില്ല. എന്നാൽ, അയാളുടെ അവസ്ഥ മനസിലാക്കി അയാളെ സഹായിക്കാൻ ചിലരെത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. എവിടെ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നോ എപ്പോഴാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നോ വ്യക്തമല്ല. എന്നാൽ, വീഡിയോയ്ക്ക് താഴെ മനുഷ്യത്വത്തെ കുറിച്ചുള്ള കമന്റുകളുമായി അനേകങ്ങളാണ് എത്തുന്നത്.
വീഡിയോയിൽ കാണുന്നത് കുത്തിയൊലിക്കുന്ന വെള്ളത്തിൽ വീണ ഒരു സ്കൂട്ടറാണ്. സ്കൂട്ടർ യാത്രികൻ അത് എങ്ങനെയെങ്കിലും പിടിച്ചുയർത്താൻ നോക്കുന്നുണ്ട്. എന്നാൽ സാധിക്കുന്നില്ല. നിരവധി വാഹനങ്ങൾ ആ സമയം അതുവഴി കടന്നു പോകുന്നുണ്ട്. പെട്ടെന്ന് അതിൽ നിന്നും ഒരു കാർ തൊട്ടപ്പുറത്തായി നിർത്തുന്നു. ആ സമയത്ത് ഒഴുക്ക് കുറയുന്നു. അപ്പോൾ മറ്റ് ചില യുവാക്കൾ കൂടി സ്കൂട്ടർ യാത്രികനെ സഹായിക്കാൻ എത്തുന്നതാണ് പിന്നെ കാണുന്നത്.
എല്ലാവരും കൂടി യുവാവിന്റെ സ്കൂട്ടർ എടുത്തുയർത്താൻ സഹായിക്കുന്നു. വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'മനുഷ്യൻ മനുഷ്യൻ സഹായിക്കുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഇത് കാണുമ്പോൾ മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തോന്നുന്നു' എന്നായിരുന്നു മറ്റൊരു കമന്റ്.
അമ്പോ ആരായാലും പേടിക്കും; വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്ത് ഹിപ്പോ, ഭയന്ന് സഞ്ചാരികൾ, ദൃശ്യങ്ങൾ വൈറൽ