Asianet News MalayalamAsianet News Malayalam

40,000 അടി ഉയരത്തിൽ ഒരു അവാർഡ് ദാനം; സന്തോഷം കൊണ്ട് ചിരി വിടാതെ ഒരു അഞ്ച് വയസുകാരൻ, വീഡിയോ വൈറൽ

ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നിന്ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജവാനിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സേവ്യർ എന്ന അഞ്ച് വയസുകാരന് തന്‍റെ കിന്‍റർഗാർട്ടന്‍ ബിരുദാഘോഷ ചടങ്ങ് ലഭിച്ചത്. 

video of a mid air celebration to 5 year old boy who missed his kindergarten graduation goes viral in social media
Author
First Published Oct 13, 2024, 8:09 AM IST | Last Updated Oct 13, 2024, 8:09 AM IST

ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടുകയെന്നത് ഏവരുടെയും ആഗ്രഹമാണ്. എന്നാല്‍ പരിമിതമായ സീറ്റുകളും ജീവിതത്തിലെ പ്രതിസന്ധിയും മൂലം പലപ്പോഴും അധികമാര്‍ക്കും അതിന് സാധിക്കാറില്ല. പറഞ്ഞ് വരുന്നത് ഒരു അവര്‍ഡ് ദാന ചടങ്ങിനെ കുറിച്ചാണ്. ഗവേഷണ ബിരുദമല്ലെങ്കിലും ആഘോഷം ആ അഞ്ച് വയസുകാരന് ഏതാണ്ടത് അത് പോലെയായിരുന്നു. ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നിന്ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജവാനിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സേവ്യറിന് തന്‍റെ കിന്‍റർഗാർട്ടന്‍ ബിരുദാഘോഷ ചടങ്ങ് ലഭിച്ചത്. 

സേവ്യറിന്‍റെ സ്കൂളിൽ കിന്‍റർഗാർട്ടന്‍ വിജയിച്ച കുട്ടികള്‍ക്ക് അവര്‍ഡ് ദാനം നടത്തുന്ന ദിവസമായിരുന്നു സേവ്യറിന്‍റെ അമ്മയ്ക്ക്  സാൻ ജവാനിലേക്ക് അത്യാവശ്യമായി പോകേണ്ടി വന്നത്. ഇതോടെ സേവ്യറിന് തന്‍റെ കിന്‍റർഗാര്‍ട്ടന്‍ അവാർഡ് ദാന ചടങ്ങിന് പങ്കെടുക്കാന്‍ കഴിയാതെ വന്നു. ജീവിതത്തിലെ ആദ്യത്തെ സ്കൂള്‍ പരീക്ഷാ വിജയം കൂട്ടുകാരോടൊപ്പം ആഘോഷിക്കാന്‍ പറ്റാത്തതിനാല്‍ അവന്‍ ദുഃഖത്തിലായിരുന്നു. എന്നാല്‍, വിവരമറിഞ്ഞ ഫോണ്ടിയര്‍ വിമാന ജീവനക്കാര്‍ സേവ്യറിനെ ആകാശത്ത് വച്ച് അഭിനന്ദിച്ചു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ സേവ്യർ ബിരുദദാന ചടങ്ങുകൾക്ക് ധരിക്കാറുള്ള ഗൌണ്‍ധരിച്ച് പുറകില്‍ നില്‍ക്കുമ്പോള്‍ ഫ്ലൈറ്റ് അറ്റന്‍റ്, സേവ്യറിന് യാത്ര ചെയ്യേണ്ടി വന്നതിനാല്‍ കിന്‍റര്‍ഗാര്‍ട്ടന്‍ ബിരുദദാന ചടങ്ങിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ അവനായി ഫ്ലൈറ്റില്‍ വച്ച് ആഘോഷം സംഘടിപ്പിക്കുകയാണെന്നും അറിയിച്ചു. 

തന്‍റെ കുട്ടിയുടെ രക്ഷിതാവാകാൻ പങ്കാളിയെ തേടി സിംഗിൾ മദർ; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

പച്ച നിറമുള്ള ചര്‍മ്മം, അന്ധത; ചൊവ്വയിലെ ജീവിതം മനുഷ്യ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം

പിന്നാലെ സീറ്റുകള്‍ക്കിടയിലൂടെ സേവ്യർ വിമാനത്തിന്‍റെ മുന്‍വശത്തേക്ക് നടന്ന് നീങ്ങി. യാത്രക്കാര്‍ അവനെ കൈയടിച്ച് സ്വീകരിച്ചു. സന്തോഷത്തോടെ മുന്നിലെത്തിയ സേവ്യറിന് മിഠായികളും മറ്റും സമ്മാനിക്കപ്പെട്ടു. ഒപ്പം കോക്പിറ്റില്‍ നിന്ന് പൈലറ്റുമാര്‍ക്കൊപ്പം ഒരു സെൽഫിയും.  ടിക്ടോക്കില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു. നിരവധി പേരാണ് വീഡിയോ കണ്ടത്. പുബിറ്റി എന്ന ജനപ്രിയ വീഡിയോകള്‍ പങ്കുവയ്ക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഒറ്റ ദീവസം കൊണ്ട് മൂന്നര ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ചിലര്‍ കിന്‍റര്‍ഗാര്‍ട്ടന്‍ സ്കൂളുകളിലും ബിരുദദാന ചടങ്ങ് നടത്തുമോയെന്ന് അത്ഭുതപ്പെട്ടു. 

ഇതെന്ത് കല്യാണക്കുറിയോ അതോ...; വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ് കണ്ട് ഞെട്ടിയത് സോഷ്യല്‍ മീഡിയ, വീഡിയോ വൈറൽ

ടെക്സാസില്‍ പ്രീ കിന്‍റര്‍ഗാര്‍ട്ടനും കിന്‍റര്‍ഗാര്‍ട്ടനും അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പിന്നെ ബിരുദത്തിനും ഇത്തരം ബിരുദദാന ചടങ്ങുകള്‍ നടത്താറുണ്ടെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. അത് അമേരിക്കന്‍ സംസ്കാരം എന്നായിരുന്നു മറ്റൊരു കുറിപ്പ്. കുട്ടികളുടെ ചെറിയ ചെറിയ സന്തോഷങ്ങള്‍ എന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. യുകെയില്‍ ബിരുദത്തിന് മാത്രമേ ഇത്തരം ചടങ്ങുകളുള്ളൂവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. കിന്‍റര്‍ഗാര്‍ട്ടനുകളെ ഇത്തരം ആഘോഷങ്ങളില്‍ നിന്ന് ലോകം മൊത്തം ഒഴിവാക്കപ്പെടുന്നു. എന്നാല്‍ എന്‍റെ രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ ഇത്തരം ചടങ്ങുകള്‍ നടത്തുന്നുണ്ടെന്നായിരുന്നു മറ്റൊരു കുറിപ്പ്.  സ്വന്തം ബിരുദദാനം 40,000 അടി ഉയരത്തിൽ വായുവിൽ വച്ച് നടന്നുവെന്ന് മറ്റാർക്കാണ് പറയാൻ കഴിയുക?! അത് തീർച്ചയായും മറക്കാനാവാത്തതാണ്!! അഭിനന്ദനങ്ങള്‍ മറ്റൊരു കാഴ്ചക്കരാന്‍ എഴുതി. 

ചങ്ക് പിളർക്കുന്ന മിന്നൽ, പിന്നാലെ മുംബൈയെ നടുക്കി അതിശക്തമായ മുഴക്കം, ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios