മൃഗശാല സന്ദര്‍ശിക്കാനെത്തിയ ആളുമായി കങ്കാരുവിന്‍റെ ഗുസ്തി, കഴുത്തിന് പിടിച്ച് തള്ളി സഞ്ചാരി; വൈറല്‍ വീഡിയോ
ആദ്യം കൈ കൊണ്ടും ഇടയ്ക്ക് കാലുകൊണ്ടും അയാള്‍ കങ്കാരുവിനെ അകറ്റാൻ ശ്രമിക്കുന്നു. എന്നാല്‍ വീണ്ടും വീണ്ടും അയാളുടെ നേര്‍ക്ക് അടുക്കുന്ന കങ്കാരുവിന്‍റെ കഴുത്തിന് പിടിച്ച് തള്ളാനും അയാള്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
മൃഗങ്ങളുടെ പെരുമാറ്റം പലപ്പോഴും മനുഷ്യന് തിരിച്ചറിയാന്‍ കഴിയാറില്ല. മനുഷ്യനുമായി ഏറെ അടുത്ത് പെരുമാറുന്ന മൃഗങ്ങളാണെങ്കില്‍ മനുഷ്യരോട് ഇടപെടുന്ന രീതികളിലും വ്യത്യാസങ്ങള്‍ കാണാം. ഒരു കങ്കാരുവും ഒരു അമേരിക്കന്‍ സഞ്ചാരിയും തമ്മിലുള്ള ഗുസ്തിയായിരുന്നു കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയില്‍ ഉണ്ടായിരുന്നത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പേര്‍ത്ത് നഗഗരത്തിലെ ഒരു മൃഗശാലയില്‍ നിന്നുള്ളതാണ് വീഡിയോ. വീഡിയോയില്‍ കങ്കാരുവുമായി അടികൂടുന്നയാളുടെ മകള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.
വീഡിയോ പെര്‍ത്ത് മൃഗശാല പങ്കുവച്ചപ്പോള്‍ പെണ്‍കുട്ടി വീഡിയോയുടെ താഴെ കുറിച്ചത് ഇങ്ങനെയായിരുന്നു. 'കങ്കാരു, ആ സ്ത്രീയോടൊപ്പം സന്തോഷിക്കുന്നത് അവസാനിപ്പിക്കുന്നുവെന്ന് അച്ഛന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കുകയാണ്'. വീഡിയോയുടെ തുടക്കത്തില്‍ തന്നെ കങ്കാരു ഒരു സ്ത്രീയുടെ പുറകെ നടക്കുന്നത് കാണാം. ഈ സമയം വീഡിയോയില്‍ ഉള്ളയാള്‍ കങ്കാരുവിന്‍റെ ശ്രദ്ധതിരിക്കാനായി ശ്രമം നടത്തുന്നു. അയാള്‍ കങ്കാരുവിന്‍റെ ദേഹം ചൊറിഞ്ഞ് കൊടുത്തും മറ്റും അതിന്‍റെ ശ്രദ്ധി തിരിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, കങ്കാരു പെട്ടെന്ന് അദ്ദേഹത്തിന് നേരെ തിരിയുന്നു. ആദ്യം മുന്‍കാല് കൊണ്ട് പ്രതിരോധിക്കുന്ന കങ്കാരു ഒരു സമയത്ത് വാലില്‍ കുത്തി നിന്ന് പിന്‍കാല് കൊണ്ട് അദ്ദേഹത്തെ തൊഴിക്കുക വരെ ചെയ്യുന്നു. ഈ സമയമത്രയും കങ്കാരുവിനെ അകറ്റാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. ആദ്യം കൈ കൊണ്ടും ഇടയ്ക്ക് കാലുകൊണ്ടും അയാള്‍ കങ്കാരുവിനെ അകറ്റാൻ ശ്രമിക്കുന്നു. ഈ സമയമത്രയും അയാളോട് മല്ലിടുന്ന കങ്കാരുവിന്‍റെ കഴുത്തിന് പിടിച്ച് തള്ളാനും അയാള്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
സ്രാവിന്‍ കുഞ്ഞിനെ നഖങ്ങളില്‍ കൊരുത്ത് പറന്ന് പോകുന്ന പരുന്തിന്‍റെ വീഡിയോ; സത്യമെന്ത് ?
WORLD MONITOR എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചത്. 'മൃഗശാല ആക്രമണം.: പെര്‍ത്ത് മൃഗശാല സന്ദര്‍ശിച്ച അമേരിക്കന്‍ ടൂറിസ്റ്റ് സ്ത്രീയുടെ ഹൃദയം കവരാനായി പോരാടുന്ന കങ്കാരുവിന്‍റെ ആക്രമണത്തിന് പിന്നാലെ സ്വയം പ്രതിരോധത്തിന് നിര്‍ബന്ധിതനായി' എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. കങ്കാരുക്കള്‍ ചില സമയങ്ങളില്‍ ഇത്തരത്തില്‍ പെരുമാറാറുണ്ടെന്നും എന്നാല്‍, അത് വെറും കളിയാണെന്നും അത് വളരെ സാധാരണമായ സംഗതിയാണെന്നുമായിരുന്നു പെര്‍ത്ത് മൃഗശാലാ അധികൃതര്‍ അറിയിച്ചത്.
3000 വര്‍ഷം പഴക്കമുള്ള വെങ്കല നിര്‍മ്മിതമായ വാള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി !