സിംഹക്കൂട്ടത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവിതം അവയ്‍ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞ് അമ്മയെരുമ

എങ്ങനെയെങ്കിലും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നതാണ് അമ്മ എരുമയുടെ ലക്ഷ്യം. ഒടുവിൽ അത് എളുപ്പത്തിലൊന്നും സാധ്യമാകില്ല എന്ന് തിരിച്ചറിഞ്ഞ എരുമ ഒടുവിൽ സിംഹങ്ങൾക്ക് മുന്നിലേക്ക് സ്വയം പോയിക്കൊണ്ട് തന്റെ കുട്ടികളെ രക്ഷിക്കുകയാണ്.

to save her baby calf from Lions this mother buffalo sacrifice her life rlp

ഭൂരിഭാ​ഗം അമ്മമാരും തങ്ങളുടെ കുട്ടികളോട് വലിയ സ്നേഹമുള്ളവരാണ്. അവർക്ക് വേണ്ടി എന്തും ചെയ്യാൻ ചില സമയങ്ങളിൽ അവർ തയ്യാറാവാറുണ്ട്. എന്നാൽ, മനുഷ്യരിൽ മാത്രമല്ല ഈ സ്നേഹം. അത് മിക്ക ജീവികളിലും അങ്ങനെ തന്നെയാണ്. അത് തെളിയിക്കുന്ന അനേകം വീഡിയോകൾ പലപ്പോഴായി സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. 

യൂട്യൂബിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സിംഹക്കൂട്ടത്തിൽ നിന്നും സ്വന്തം ജീവൻ പണയപ്പെടുത്തിയും തന്റെ മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ എരുമയാണ് വീഡിയോയിൽ. ദൃശ്യങ്ങളിൽ ഒരു കൂട്ടം സിംഹങ്ങൾ ഒരു മരത്തിന്റെ ചുവട്ടിൽ കിടക്കുന്നത് കാണാം. ആ സമയത്ത് ഒരു കൂട്ടം പോത്തുകൾ അങ്ങോട്ട് വരുന്നതും കാണാം. പിന്നീട്, ഒരു സിംഹം എരുമയ്ക്കൊപ്പമുള്ള കുട്ടികളെ സമീപിക്കുകയാണ്. 

അതോടെ സിംഹക്കൂട്ടവും എരുമയും തമ്മിൽ പോരാട്ടം തുടങ്ങുകയാണ്. എങ്ങനെയെങ്കിലും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കുക എന്നതാണ് അമ്മ എരുമയുടെ ലക്ഷ്യം. ഒടുവിൽ അത് എളുപ്പത്തിലൊന്നും സാധ്യമാകില്ല എന്ന് തിരിച്ചറിഞ്ഞ എരുമ ഒടുവിൽ സിംഹങ്ങൾക്ക് മുന്നിലേക്ക് സ്വയം പോയിക്കൊണ്ട് തന്റെ കുട്ടികളെ രക്ഷിക്കുകയാണ്. പിന്നാലെ, സിംഹങ്ങൾ അമ്മ എരുമയെ കടിച്ചു കീറുന്നു.

Latest Sightings എന്ന യൂട്യൂബ് ചാനലാണ് വീഡിയോ യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത്. സിംഹങ്ങളിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ അമ്മ എരുമ സ്വന്തം ജീവിതം ത്യജിച്ചിരിക്കുന്നു എന്ന് വീഡിയോയ്ക്ക് കാപ്ഷനും നൽകിയിട്ടുണ്ട്. 

നിരവധിപ്പേരാണ് വീഡിയോ കണ്ടത്. അതുപോലെ അനേകം പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. അമ്മയുടെ സ്നേഹം പോലെ ഈ ലോകത്ത് അമ്മയുടെ സ്നേഹം മാത്രമേ ഉള്ളൂ എന്ന് പലരും അഭിപ്രായപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios