പാടത്തിറങ്ങി പശുക്കുട്ടിയെ വേട്ടയാടിയ കടുവയ്‍ക്ക് സംഭവിച്ചത്!
പലപ്പോഴും മൃഗങ്ങളുടെയും പക്ഷികളുടേയും മറ്റ് ജീവജാലങ്ങളുടെയും ഇതുപോലെയുള്ള അനേകം ചിത്രങ്ങളും വീഡിയോകളും സുശാന്ത നന്ദ ട്വിറ്ററിൽ പങ്ക് വയ്ക്കാറുണ്ട്.
മനുഷ്യർ വസിക്കുന്ന ഇടങ്ങളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങി വരുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. പല ജനവാസ മേഖലകളിലും ഇന്ന് വന്യമൃഗങ്ങൾ ഇറങ്ങുന്നുണ്ട്. നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ആനകളും കടവുകളും ഒക്കെ ഇറങ്ങുന്നത് പോലെ തന്നെ. എന്നാൽ, ഇത് അതീവ അപകടകരമായ കാര്യമാണ് എന്ന് പറയാതെ വയ്യ. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും എല്ലാം ജീവന് ഭീഷണിയാണ് ഇത്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
ഒരു പാടത്ത് ഇറങ്ങി പശുക്കുട്ടിയെ വേട്ടയാടാൻ ശ്രമിക്കുന്ന കടുവയാണ് ദൃശ്യങ്ങളിൽ. എന്നാൽ, ഒടുവിൽ കടുവ അവിടെ നിന്നും ഓടേണ്ടുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. വീഡിയോ തുടങ്ങുമ്പോൾ കാണുന്നത് ഒരു കടുവ പാടത്തിറങ്ങി ഒരു പശുക്കുട്ടിയെ പിന്തുടരുന്നതാണ്. പശു ജീവനും കൊണ്ട് പാടത്താകെ പരക്കം പായുന്നതും വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും. എന്നാൽ, അധികം വൈകാതെ കടുവയ്ക്ക് പശുക്കുട്ടിക്ക് മേൽ പിടിത്തം കിട്ടുകയും അത് പശുക്കുട്ടിക്ക് മേൽ ചാടി വീഴുകയുമാണ്. എന്നാൽ, അപ്പോഴേക്കും വലയി ചില പശുക്കൾ അങ്ങോട്ടേക്ക് ഓടിയെത്തുകയാണ്. ഇതോടെ കടുവ പശുക്കുട്ടിയേയും ഉപേക്ഷിച്ച് ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ലോകത്തിലെ 75 ശതമാനം കടുവകളും ഇന്ത്യയിലാണ് എന്നും അവ അധികം വൈകാതെ തന്നെ ജനവാസ മേഖലകളിലേക്ക് ഇറങ്ങാമെന്നും സുശാന്ത നന്ദ കാപ്ഷനിൽ പറയുന്നുണ്ട്. പലപ്പോഴും മൃഗങ്ങളുടെയും പക്ഷികളുടേയും മറ്റ് ജീവജാലങ്ങളുടെയും ഇതുപോലെയുള്ള അനേകം ചിത്രങ്ങളും വീഡിയോകളും സുശാന്ത നന്ദ ട്വിറ്ററിൽ പങ്ക് വയ്ക്കാറുണ്ട്. ഈ വീഡിയോയും അനേകം പേരാണ് കണ്ടത്. പലരും വീഡിയോയ്ക്ക് കമന്റുകളും നൽകി.