ഓസ്ട്രേലിയൻ ബീച്ചിലും തെരുവ് നായകളുടെ വിളയാട്ടം; വിശ്രമിക്കുകയായിരുന്ന യുവതിയെ വളഞ്ഞിട്ട് കടിച്ച് നായ
ഓസ്ട്രേലിയന്‍ കാട്ടുനായ്ക്കളായ ഡിങ്കോയുടെ ആക്രമണം വ്യാപകമാകുന്നുവെന്ന പരാതികള്‍ക്കിടെയായിരുന്നു സംഭവം.
വാര്‍ത്തകളിലേക്ക് കടന്നാല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒന്നില്‍ കൂടുതല്‍ തെരുവ് നായ അക്രമണ വാര്‍ത്തകള്‍ നമുക്ക് കാണാന്‍ കഴിയും. ഇപ്പോഴതാ ബീച്ചിൽ വിശ്രമിക്കുന്നതിനിടയിൽ യുവതിയെ കടിക്കുന്നതിനായി പാഞ്ഞടുക്കുന്ന ഒരു തെരുവ് നായയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. ഓസ്ട്രേലിയയിലെ ഒരു ബീച്ചിൽ നടന്ന സംഭവത്തിന്‍റെ വീഡിയോയാണിത്. ക്വീൻസ്‌ലാന്‍റിലെ ഫ്രേസർ ദ്വീപിൽ വിശ്രമിക്കുന്നതിനിടയിലാണ് യുവതിക്ക് നായയുടെ ആക്രമണമുണ്ടായത്. ഓസ്‌ട്രേലിയയിലെ കാട്ടു നായ്ക്കൾ എന്നറിയപ്പെടുന്ന 'ഡിങ്കോ'കളുടെ ആക്രമണത്തിനാണ് യുവതി ഇരയായത്.
സ്കൈ ന്യൂസ് പുറത്തുവിട്ട ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഓസ്ട്രേലിയൻ ദ്വീപുകളിൽ വിനോദസഞ്ചാരികൾക്കെതിരായ ഡിങ്കോ ആക്രമണങ്ങളുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ മുന്നറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ആക്രമണം നടന്നത്. വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് ക്വീൻസ്‌ലാൻഡ് നേച്ചർ ആന്‍റ് സയൻസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'ടൂറിസം വേണം; പക്ഷേ അത് കര്‍ഷകന്‍റെ അന്നം മുട്ടിച്ചിട്ടാകരുത്'; കടമക്കുടിയിലെ കര്‍ഷകര്‍ പറയുന്നു
ബീച്ചിൽ വിശ്രമിക്കുകയായിരുന്ന സഞ്ചാരികൾക്കിടയിലേക്ക് ഒരു കൂട്ടം ഡിങ്കോകൾ വരികയും അവയിൽ ഒരെണ്ണം നിലത്ത് സണ്‍ ബാത്തിനായി കിടക്കുകയായിരുന്ന ഒരു യുവതിയുടെ സമീപത്ത് എത്തി. തുടർന്ന് ഇത് യുവതിയുടെ മണം പിടിക്കുന്നതും വീഡിയോയിൽ കാണാം. കടിക്കാനായി ആയുമ്പോഴേക്കും യുവതി അപകടം തിരിച്ചറിയുകയും അവിടെ നിന്ന് രക്ഷപ്പെടാനായി കരഞ്ഞു കൊണ്ട് എഴുന്നേറ്റ് ഓടാനും ശ്രമിക്കുന്നു. എങ്കിലും നായയുടെ പല്ലുകള്‍ അവരുടെ ദേശത്ത് മുറിവുകള്‍ വീഴ്ത്തി. തുടർന്ന് ബീച്ചിൽ ഉണ്ടായിരുന്ന മറ്റുള്ളവർ യുവതിയുടെ സഹായത്തിന് എത്തുകയും നായയെ എറിഞ്ഞോടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഈ മേഖലയിൽ ഡിങ്കോകൾ വിനോദസഞ്ചാരികളെ ആക്രമിക്കുന്നത് ഇതാദ്യമായല്ല. ജൂൺ 16 ന് സമാനമായൊരു സംഭവത്തിൽ, ഇതേ ബീച്ചിൽ 10 വയസ്സുള്ള ആൺകുട്ടിയെ ഡിങ്കോ ആക്രമിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയിരുന്നു. തുടർന്ന് ഗുരുതരമായ പരിക്കുകളോടെയാണ് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞത്.