ലൈവ് റിപ്പോർട്ടിം​ഗിനിടെ സ്വന്തം മുഖത്തടിക്കേണ്ടി വന്ന മാധ്യമപ്രവർത്തക, കാരണം

സഹപ്രവർത്തകർ സംഭവത്തെ കുറിച്ചുള്ള കമന്റ് പറയുന്നതും അവൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉണ്ട്. സഹപ്രവർത്തകരിൽ പലർക്കും വീഡിയോ കണ്ട് ചിരിയടക്കാൻ സാധിക്കുന്നില്ല. 

reporter slaps herself during live reporting rlp

ലൈവ് റിപ്പോർട്ടിം​ഗിനിടെ പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. അതിൽ ചിലതൊക്കെ രസകരമാണെങ്കിൽ ചിലത് അപകടകരമായിരിക്കും. എന്തായാലും അടുത്തിടെ ഒരു വനിതാ റിപ്പോർട്ടർക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഓസ്ട്രേലിയാസ് ടുഡേ ഷോയിലെ റിപ്പോർട്ടറായ ആൻഡ്രിയ ക്രോതേഴ്‌സിനാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. ബ്രിസ്‌ബേനിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു ആൻഡ്രിയ. ലൈവ് റിപ്പോർട്ടിം​ഗ് ആയിരുന്നു. ആ സമയത്താണ് പെട്ടെന്ന് അവളുടെ മുഖത്ത് ഒരു കൊതുക് വന്നിരുന്നത്. ആ സമയത്ത് പെട്ടെന്നുണ്ടായ പ്രതികരണം എന്ന നിലയിൽ ആൻഡ്രിയ തന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവം ലൈവാണ് എന്ന് ഓർത്തപ്പോൾ ആകെ വല്ലാതായി അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു ആൻഡ്രിയ. 

പിന്നീട്, തന്റെ ഓഫീസിലെ സഹപ്രവർത്തകരുടെ കമന്റുകളും കൂടി കൂട്ടിച്ചേർത്തുകൊണ്ട് രസകരമായ ഒരു വീഡിയോയാണ് ആൻഡ്രിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ ആൻഡ്രിയയുടെ മുഖത്ത് ഒരു കൊതുകിരിക്കുന്നതും അവൾ അതിനെ മാറ്റാൻ വേണ്ടി മുഖത്തടിക്കുന്നതും കാണാം. ഒപ്പം സഹപ്രവർത്തകർ സംഭവത്തെ കുറിച്ചുള്ള കമന്റ് പറയുന്നതും അവൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉണ്ട്. സഹപ്രവർത്തകരിൽ പലർക്കും വീഡിയോ കണ്ട് ചിരിയടക്കാൻ സാധിക്കുന്നില്ല. 

എന്നാൽ, അതോടൊപ്പം തന്നെ വെള്ളപ്പൊക്കമുണ്ടായ സ്ഥലത്ത് പലതരത്തിലുള്ള പ്രാണികളും മറ്റുമുണ്ട് എന്നും ആങ്കർ പറയുന്നുണ്ട്. അത്തരം അവസ്ഥകളിലൂടെ സഞ്ചരിച്ച് കഷ്ടപ്പെട്ടാണ് റിപ്പോർട്ടർമാർ നിങ്ങളുടെ വീടുകളിൽ വാർത്തകൾ എത്തിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. 

എന്തായാലും ആൻഡ്രിയ പങ്കുവച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചു. താൻ ഓക്കെ ആണ്. മുഖത്തടിച്ചതിൽ വലിയ പ്രശ്നമില്ല. എന്തായാലും സ്വയം മുഖത്തടിച്ചതിനാൽ തന്നെ കമ്പനിയിൽ നിന്നും ജോലിക്കാർക്കുള്ള കോംപൻസേഷൻ തുക കിട്ടില്ല എന്നും ആൻഡ്രിയ പറയുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios