മനുഷ്യന് കഴിക്കാനായി ചൈനയുടെ 'പാറ്റ കൃഷി'; പ്രതികരണവുമായി നെറ്റിസണ്‍സ് !
'ഒരു പാറ്റ കൃഷി ഫാം ഏങ്ങനെയുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ?' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ചൈനയില്‍ നിന്നുള്ള ഒരു കോഴി ഫാമിന്‍റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. മനുഷ്യര്‍ക്ക് ഭക്ഷിക്കുന്നതിനായി ഒരു പാറ്റ വളര്‍ത്തു കേന്ദ്രത്തില്‍ നടക്കുന്ന മുഴുവന്‍ പ്രക്രിയയും വീഡിയോയില്‍ കാണിക്കുന്നു. വീഡിയോയുടെ ഏറ്റവും ഒടുവിലായി ആളുകള്‍ വറുത്ത് വച്ച പാറ്റയെ 'കറുമുറ'ക്കഴിക്കുന്നതും വീഡിയോയില്‍ കാണാം. @NaijaFlyingDr ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ഒരു പാറ്റ കൃഷി ഫാം ഏങ്ങനെയുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ?' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ അല്പം പഴയതാണെങ്കിലും നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി.
“ഇത് മീൻ, പക്ഷി തീറ്റയ്ക്കുള്ള പ്രോട്ടീന്‍റെ ഉറവിടമായി എനിക്ക് കാണാൻ കഴിയും… ഔഷധഗുണങ്ങൾ ഉണ്ട്...എല്ലാം നല്ലത്, ഭൂമിയിൽ വെച്ചിരിക്കുന്നതൊന്നും പാഴായില്ല." എന്നായിരുന്നു ഒരാളുടെ കുറിപ്പ്. “ഇതിന് ശാസ്ത്രീയ ഗുണങ്ങളുണ്ടെങ്കിലും. പാറ്റയെ കണ്ടാൽ കൊല്ലുക എന്നതാണ് എന്‍റെ ആദ്യ പ്രേരണ. ദശലക്ഷക്കണക്കിന് ആളുകളുമായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ” മറ്റൊരാള്‍ എഴുതി. "ഇരുണ്ടതും ഊഷ്മളവും ഈർപ്പമുള്ളതും: പാറ്റ ഫാം നോക്കൂ" എന്ന ട്വീറ്റോടെയാണ് 2018 ല്‍ റോയിട്ടേഴ്‌സ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്.
യുഎസില്‍ കടലാമയ്ക്ക് സിടി സ്കാന്‍; ആശുപത്രിയിലെ ആദ്യ മൃഗരോഗിയായി കാലെ !
79 -കാരനായ പൈലറ്റ് ബോധരഹിതനായി; വിമാനം സുരക്ഷിതമായി താഴെ ഇറക്കി യാത്രക്കാരി !
ചൈനയുടെ വടക്കുപടിഞ്ഞാറൻ നഗരമായ സിചാങ്ങിൽ 6,000 കോടി പാറ്റകളെ വളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. "പാറ്റയുടെ ഏറ്റവും വലിയ ഗുണം അവയ്ക്ക് മികച്ച പ്രതിരോധശേഷി ഉണ്ടെന്നതാണ്. അതിനാലാണ് അവയെ കഴിച്ചതിന് ശേഷം മനുഷ്യർ അതിന്‍റെ ഗുണങ്ങൾ ആഗിരണം ചെയ്യുന്നത്." പാറ്റ കര്‍ഷകനായ ലി ബിംഗ്‌കായ് പറഞ്ഞു. പെരിപ്ലാനേറ്റ അമേരിക്കാന, സാധാരണയായി അമേരിക്കൻ പാറ്റകള്‍ എന്നറിയപ്പെടുന്നു. വയറ്റിലെ അൾസർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ പല രോഗങ്ങൾക്കും പ്രതിവിധിയായി ചൈന പാറ്റകളെ ഉപയോഗിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക