അയ്യോ എങ്ങനെ കാണാതിരിക്കും, 18 മില്ല്യൺപേർ കണ്ട വീഡിയോ, അച്ഛനുമമ്മയും നല്ലൊരു ഹൃദയവുമുണ്ടെങ്കിൽ ഹാപ്പിയാകാം

'നീ എപ്പോഴെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ' എന്നും സിദ്ധേഷ് ചോദിക്കുന്നത് കാണാം. 'ഹീറോകൾ ഒരിക്കലും മോഷ്ടിക്കാറില്ല ബ്രോ' എന്ന ത​ഗ് മറുപടിയാണ് മല്ലപ്പ തിരികെ നൽകുന്നത്.

9 year old Mallappa Patil says parents and a good heart make life happy heartwarming video

വളരെ മനോഹരങ്ങളായ അനേകം വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന ചില മനുഷ്യരുണ്ടാകും. കുഞ്ഞുങ്ങളെ നാം കുറച്ച് കാണരുത് എന്ന് പറയാറുണ്ട്. കാരണം, നമ്മെക്കാൾ വലിയ ഹൃദയത്തിനും ചിന്തകൾക്കും നിഷ്കളങ്കമായ സ്നേഹത്തിനും ഉടമകളാണവർ. അത് തെളിയിക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം ഒരു ഇൻഫ്ലുവൻസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

18 മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. അതിന് കാരണമായത് കുട്ടിയുടെ മനോഹരമായ സംസാരം തന്നെയാണ്. ഒമ്പതു വയസുകാരനായ അവന്റെ പേര് മല്ലപ്പ പാട്ടീൽ എന്നാണ്. അച്ഛനമ്മമാരിൽ നിന്നും അകന്ന് ഒരു ആശ്രമത്തിൽ നിന്നാണ് അവൻ പഠിക്കുന്നത്. ഇൻഫ്ലുവൻസർ അവനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അതിന് മല്ലപ്പ നൽകുന്ന മറുപടി ആരുടെ ചുണ്ടിലും പുഞ്ചിരി വിടർത്തുന്നതും, മനസ് നിറക്കുന്നതുമാണ്. 

സിദ്ധേഷ് ലോകരെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സിദ്ധേഷ് അവനോട് ചോദിക്കുന്നത്, 'എന്താവാനാണ് ആ​ഗ്രഹം' എന്നാണ്. അതിന് മല്ലപ്പയുടെ മറുപടി, 'ഹീറോ ആവണം' എന്നാണ്. 'അതിനാണ് സ്കൂൾ. അവന് പഠിച്ച് ഹീറോയാകണം. ഹീറോയെ പോലെ വസ്ത്രം ധരിക്കണം, പറക്കണം' എന്നും മല്ലപ്പ പറയുന്നുണ്ട്. അതിന് ഒരുലക്ഷം രൂപവേണം എന്നാണ് അവൻ പറയുന്നത്. അതിന് അവനൊരു കെട്ടിടം വാങ്ങും. രാവിലെ ജോലിക്ക് പോകും. ഉച്ചയ്ക്ക് കഴിക്കും. വീണ്ടും ജോലി ചെയ്യും എന്നും അവൻ പറയുന്നു.

അതിനിടയിൽ, 'നീ എപ്പോഴെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ' എന്നും സിദ്ധേഷ് ചോദിക്കുന്നത് കാണാം. 'ഹീറോകൾ ഒരിക്കലും മോഷ്ടിക്കാറില്ല ബ്രോ' എന്ന ത​ഗ് മറുപടിയാണ് മല്ലപ്പ തിരികെ നൽകുന്നത്. പിന്നീട്, തന്റെ അച്ഛൻ ഒരു നിർമ്മാണത്തൊഴിലാളിയാണ് എന്നും അമ്മ ഒരു വീട്ടുജോലിക്കാരിയാണ് എന്നും മല്ലപ്പ പറയുന്നുണ്ട്. 

പിന്നീട്, പറയുന്ന കാര്യങ്ങളാണ് ശരിക്കും നമ്മുടെ ഹൃദയം നിറയ്ക്കുക. ജീവിതത്തില്‍ എന്താണ് വേണ്ടത് എന്ന് സിദ്ധേഷ് ചോദിക്കുമ്പോൾ കൊച്ചുമിടുക്കന്റെ മറുപടി, 'മാതാപിതാക്കളും നല്ലൊരു ഹൃദയവും മതി' എന്നാണ്. 

വളരെ പെട്ടെന്നാണ് വീഡിയോ തരം​ഗമായി മാറിയത്. ലക്ഷങ്ങളാണ് വീഡിയോ ലൈക്ക് ചെയ്തത്. ഒരുപാടുപേർ ഈ കൊച്ചുമിടുക്കനെ അഭിനന്ദിച്ചുകൊണ്ട് കമന്റുകളും നൽകി. 

കണ്ണെടുക്കാതെ കണ്ടുപോവും; വീഡിയോയിൽ മക്കളെ രക്ഷിക്കാനുള്ള അമ്മപ്പുലിയുടെ പൊരിഞ്ഞ പോരാട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios