മൃഗശാലയിലെ കരടി, കരടിയോ മനുഷ്യനോ? പരസ്പരം ഏറ്റുമുട്ടി നെറ്റിസണ്‍സ്; വിശദീകരണവുമായി മൃഗശാലാ അധികൃതര്‍

അതിശക്തമായ വേനലില്‍ എങ്ങനെയാണ് അത്തരമൊരു രോമക്കുപ്പായമിട്ട് വെയിലത്ത് ഒരു മനുഷ്യന് നില്‍ക്കാന്‍ കഴിയുകയെന്നായിരുന്നു ഹാങ്‌ഷു മൃഗശാലാ വക്താവ് പ്രശ്നത്തില്‍ ഇടപെട്ട് കൊണ്ട് ചോദിച്ചത്. 

Netizens clashed on a viral video of Hangzhou Zoo bear Angela bkg


ചൈനയിലെ ഹാങ്‌ഷൂ മൃഗശാലയിലെ ഏഞ്ചല എന്ന കരടിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പിന്‍ കാലുകളില്‍ ഉയര്‍ന്ന് നിന്ന് സന്ദര്‍ശകര്‍ എറിഞ്ഞ് കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ പിടിക്കാന്‍ ശ്രമിക്കുന്ന കരടിയുടെ വീഡിയോയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോയില്‍ മനുഷ്യന്‍റെ ചേഷ്ടകളോട് ഏറെ അടുത്തു നില്‍ക്കുന്ന തരത്തിലായിരുന്നു കരടിയുടെ പെരുമാറ്റും. പിന്നാലെ വീഡിയോയിലുള്ളത് കരടിയല്ലെന്നും മറിച്ച് സന്ദര്‍ശകരെ പറ്റിക്കാനായി മൃഗശാലാ അധികൃതര്‍ കരടിയുടെ വേഷം ധരിപ്പിച്ച് മനുഷ്യനെ നിര്‍ത്തിയതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പിന്നാലെ സാമൂഹിക മാധ്യത്തില്‍ ഇരുവാദങ്ങളുമുയര്‍ത്തിയവര്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. കരടിക്ക് മനുഷ്യനെ പോലെ ഏങ്ങനെ പെരുമാറാന്‍ കഴിയുന്നുവെന്ന് ചിലര്‍ സംശയമുന്നയിച്ചു. 

സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുത്തതിന് പിന്നാലെ മൃഗശാലക്കാർ നേരിട്ട് ഏഞ്ചല എഴുതുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ കുറിപ്പെഴുതി. താന്‍ യഥാര്‍ത്ഥ കരടിയാണെന്ന് സമര്‍ത്ഥിച്ചു. മൃഗശാല അധിക‍ൃതര്‍ ഇങ്ങനെ കുറിച്ചു. ' ഞാൻ ഒരു മനുഷ്യനാണെന്ന് ചിലർ കരുതുന്നു. നിങ്ങൾ എന്നെ നന്നായി മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. കരടികളുടെ കാര്യം പറയുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ഒരു വലിയ രൂപവും അതിശയകരമായ ശക്തിയുമാണ്. എന്നാൽ എല്ലാ കരടികളും ഭീമന്മാരും അപകടസാധ്യതയുള്ളവരുമല്ല. ഞങ്ങൾ മലയൻ കരടികൾ ചെറുതാണ്, ലോകത്തിലെ ഏറ്റവും ചെറിയ കരടി.' 

വിമാനം പറത്തുന്നത് മകനാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് നിലവിളിക്കുന്ന അമ്മയുടെ വീഡിയോ വൈറല്‍ !

ഓടുന്ന കാറിന് മുകളിലിരുന്ന് മദ്യപിക്കുന്ന വീഡിയോ വൈറല്‍, പിന്നാലെ കൂടി പോലീസ്; പിന്നീട് സംഭവിച്ചതും വൈറല്‍ !

അതിശക്തമായ വേനലില്‍ എങ്ങനെയാണ് അത്തരമൊരു രോമക്കുപ്പായമിട്ട് വെയിലത്ത് ഒരു മനുഷ്യന് നില്‍ക്കാന്‍ കഴിയുകയെന്നായിരുന്നു ഹാങ്‌ഷു മൃഗശാലാ വക്താവ് പ്രശ്നത്തില്‍ ഇടപെട്ട് കൊണ്ട് ചോദിച്ചത്. 'അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ല' എന്ന് അദ്ദേഹം വ്യക്തമാക്കി. ബിബിസിയുടെ പരിപാടിക്കിടെ ചെസ്റ്റർ മൃഗശാലയിലെ വിദഗ്ധനായ ഡോ ആഷ്‌ലീ മാർഷലും ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ മൃഗം തീർച്ചയായും ഒരു യഥാർത്ഥ കരടിയാണെന്ന് അദ്ദേഹം ഉറപ്പിക്കുന്നു. അവരുടെ തനതായ രൂപവും ചില സവിശേഷതകളും അത് വെളിവാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കരടികള്‍ എഴുനേറ്റ് നില്‍ക്കുമ്പോള്‍ അവയുടെ രോമം മടക്കുകളായി പിന്നില്‍ കാണുന്നത് കൃത്രിമമല്ലെന്നും അത് യഥാര്‍ത്ഥ കരടിയുടെതാണെന്നും അദ്ദേഹം വിശദീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios