ദൈവത്തിന്‍റെ സ്വന്തം നാട്; മൂന്നാറിലെ അതിമനോഹര കാഴ്ചയില്‍ അമ്പരന്ന് നെറ്റിസണ്‍സ്
സിദ്ധാർത്ഥ് ബക്കറിയ എന്ന ട്വിറ്റർ ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.'ഈ സൗന്ദര്യത്തെ നിർവചിക്കാൻ വാക്കുകളില്ല, കേരളത്തിലെ ലൊക്കേഷൻ ഊഹിക്കുക'.
കേരളത്തിന്‍റെ പച്ചപ്പ് നിറഞ്ഞ തെയിലത്തോട്ടത്തിന് നടുവിലൂടെ ഒരു അടിപൊളി റോഡിന്‍റെ കാഴ്ചകളില്‍ നിന്നും വീഡിയോ കൂടുതല്‍ വൈഡിലേക്ക് പോകുമ്പോള്‍ അങ്ങ് ദൂരെ കിഴക്കന്‍ മലമുകളില്‍ ഉദിച്ചുയരുന്ന സൂര്യന്‍. അതിശയപ്പെടുത്തിയ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.
സിദ്ധാർത്ഥ് ബക്കറിയ എന്ന ട്വിറ്റർ ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.'ഈ സൗന്ദര്യത്തെ നിർവചിക്കാൻ വാക്കുകളില്ല, കേരളത്തിലെ ലൊക്കേഷൻ ഊഹിക്കുക'. 2003-ൽ പുറത്തിറങ്ങിയ "പിതാമഗൻ" എന്ന ചിത്രത്തിലെ "ഇളങ്കാറ്റ് വീശുതേ" എന്ന തമിഴ് ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വീഡിയോ ഒറ്റ ദിവസത്തിനുള്ളില്‍ വീഡിയോ രണ്ട് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. വീഡിയോയിലെ കാഴ്ച എല്ലാവരെയും ഏറെ ആകര്‍ഷിച്ചു. നിരവധി പേര്‍ കുറിപ്പുമായെത്തി. സ്ഥലം ഏതാണെന്ന് രേഖപ്പെടുത്താനായിരുന്നു മിക്കവരും കുറിപ്പെഴുതിയത്. "മൂന്നാർ മുതൽ തേക്കടി വരെ.. ഹാരിസൺസ് എസ്റ്റേറ്റ്.. ഊഹിക്കുന്നു" ഒരാള്‍ കുറിച്ചു. "കേരളം, ദൈവത്തിന്‍റെ സ്വന്തം നാട്." വേറൊരാള്‍ കുറിച്ചു.
രണ്ടാം ലോക മഹായുദ്ധം; 81 വര്‍ഷം മുമ്പ് യുഎസ് സൈന്യം മുക്കിയ ജപ്പാനീസ് കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി
ചിലര്‍ ഒരിക്കല്‍ കൂടി ഇവിടം സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. "മൂന്നാർ, മനോഹരമായ സ്ഥലം, എനിക്ക് ഒരിക്കൽ കൂടി തിരികെ പോകണം." ഒരാള്‍ എഴുതി. നിരവധി പേര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നതായി എഴുതി. എന്നാല്‍ ചിലര്‍ മറുകുറിപ്പുമായെത്തി. "എല്ലാ മരങ്ങളും മുറിക്കുക, വാണിജ്യ വിളകൾ വളർത്തുക, പ്രകൃതിയെ ചൂഷണം ചെയ്യുക, കേരളത്തിലേക്ക് സ്വാഗതം.' ചില കടുത്ത പ്രകൃതി സ്നേഹികള്‍ തങ്ങളുടെ എതിര്‍പ്പ് മറച്ച് വച്ചില്ല. കേരളത്തിന്‍റെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോകളും പോസ്റ്റിന് താഴെ പങ്കുവയ്ക്കപ്പെട്ടു.
വിവാഹ മോതിരവുമായി വിവാഹ മണ്ഡപത്തിലേക്ക് കാറോടിച്ചെത്തിയ പൂച്ചയുടെ വീഡിയോ വൈറല്‍