ഇങ്ങനെയുമുണ്ടോ ഒരു ജോലിത്തിരക്ക്? നവരാത്രി പന്തലിൽ ഒരു കയ്യിൽ ലാപ്‍ടോപ്പും മറുകയ്യിൽ ഫോണുമായി ഒരാൾ
ഒരാൾ കുറിച്ചിരിക്കുന്നത്, ഇത് വിഡ്ഢിത്തമാണ് എന്നാണ്. പേഴ്സണൽ ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി തന്നെ സൂക്ഷിക്കാൻ പഠിക്കുക എന്നാണ്.
ബെംഗളൂരു ടെക്കികളുടെ നഗരമാണ്. അതുപോലെ തന്നെ ട്രാഫിക്കും തിരക്കും കൊണ്ടും ഇപ്പോൾ പലപ്പോഴും ബെംഗളൂരുവിൽ നിന്നും പല വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ആളുകൾ ട്രാഫിക്ക് ബ്ലോക്കിലും സിനിമാ തിയറ്ററിലും ഒക്കെ ഇരുന്ന് ജോലി ചെയ്യുന്നതിന്റെയും മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന്റെയും ഒക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.
നവരാത്രി ആഘോഷസമയത്താണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു നവരാത്രി പന്തലിൽ ലാപ്ടോപ്പുമായി നിൽക്കുന്ന ഒരാളാണ് വീഡിയോയിൽ ഉള്ളത്. അതുകൊണ്ടും തീർന്നില്ല, അതേസമയം തന്നെ ഫോണും ഉപയോഗിക്കുന്നുണ്ട്. നല്ല തിരക്കിലാണ് ആളുള്ളത് എന്ന് സാരം. Karnataka Portfolio എന്ന യൂസറാണ് വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ നവരാത്രി പന്തലിൽ ഒരാൾ തൻ്റെ ലാപ്‌ടോപ്പിലും ഫോണിലും ക്ലയൻ്റ് മീറ്റിംഗിൽ പങ്കെടുക്കുന്നു, ഒരു പീക്ക് ബെംഗളൂരു മൊമെന്റാണ്. ഒരേസമയം പ്രൊഫഷണൽ ജീവിതവും സ്വകാര്യജീവിതത്തിലെ ആഘോഷവും ബാലൻസ് ചെയ്യുന്ന ഇത് നഗരത്തിൻ്റെ വേഗതയേറിയ തൊഴിൽ സംസ്കാരത്തെയാണ് ഉൾക്കൊള്ളുന്നത് എന്ന് കാപ്ഷനിൽ പറയുന്നുണ്ട്. ഒപ്പം, തൊഴിലിനോടുള്ള അയാളുടെ ആത്മാർത്ഥതയെ കുറിച്ചും കാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്.
എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതിൽ ഒരാൾ കുറിച്ചിരിക്കുന്നത്, ഇത് വിഡ്ഢിത്തമാണ് എന്നാണ്. പേഴ്സണൽ ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി തന്നെ സൂക്ഷിക്കാൻ പഠിക്കുക എന്നാണ്.
മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, ഇത് ബഹുമാനക്കുറവാണ് എന്നാണ്. ഈ ജോലി ചെയ്ത് തീർത്തശേഷം പന്തലിലേക്ക് വന്നാൽ മതിയായിരുന്നു എന്നും മൾട്ടി ടാസ്കിംഗിന്റെ കാലം കഴിഞ്ഞു എന്നും ആ കമന്റിൽ പറയുന്നു.
ലോണെടുത്ത് മോപ്പെഡ് വാങ്ങി, ജെസിബിയും ഡിജെയും, ആഘോഷത്തിന് പൊടിച്ചത് 60000 രൂപ, കേസും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം