ഒരമ്മയുടെ ജാ​ഗ്രത: കുഞ്ഞിനെ സംരക്ഷിക്കാനായി അമ്മ കാണ്ടാമൃ​ഗത്തിന്റെ ശ്രമം, വൈറലായി വീഡിയോ

കാശിരംഗ നാഷണല്‍ പാര്‍ക്കിന്‍റെ ഔദ്യോഗിക പേജ് പങ്കുവച്ച വീഡിയോ പിന്നീട് ഐഎഫ്എസ് ഓഫീസറായ രമേശ് പാണ്ഡേ റീട്വീറ്റ് ചെയ്തു. 

mother rhino protecting baby video

സ്വന്തം മക്കളുടെ കാര്യത്തില്‍ അച്ഛനും അമ്മയും ഏറെ ശ്രദ്ധാലുക്കളാണ്. അത് നമുക്കെല്ലാം അറിയാം. എന്നാല്‍, മനുഷ്യര്‍ മാത്രമല്ല ഒട്ടുമിക്ക ജീവികളും മക്കളെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുന്നവരാണ്. പ്രത്യേകിച്ചും അമ്മമാര്‍. ഇവിടെ അങ്ങനെ ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. 

അതില്‍ ഒരു അമ്മ കാണ്ടാമൃഗം തന്‍റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. ഈ ദൃശ്യം കാശിരംഗ നാഷണല്‍ പാര്‍ക്കില്‍ നിന്നുമാണ് പകര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ തന്‍റെ കുഞ്ഞിനെ ആക്രമിക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന അമ്മ കാണ്ടാമൃഗത്തെ കാണാം. 

കാശിരംഗ നാഷണല്‍ പാര്‍ക്കിന്‍റെ ഔദ്യോഗിക പേജ് പങ്കുവച്ച വീഡിയോ പിന്നീട് ഐഎഫ്എസ് ഓഫീസറായ രമേശ് പാണ്ഡേ റീട്വീറ്റ് ചെയ്തു. 'അമ്മയുടെ ജാഗ്രത' എന്നാണ് നാഷണല്‍ പാര്‍ക്ക് ഇതിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഒരു വേട്ടക്കാരൻ ചുറ്റുമുണ്ടെന്നറിഞ്ഞ് അമ്മ കാണ്ടാമൃഗം എങ്ങനെയാണ് തന്റെ കുട്ടിയെ രക്ഷിക്കാൻ പരിഭ്രമത്തോടെ ശ്രമിക്കുന്നത് എന്ന രംഗം. തീർച്ചയായും കാണേണ്ടതാണ് എന്നാണ് പാണ്ഡേ കുറിച്ചിരിക്കുന്നത്. 

നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. അമ്മമാരെ വില കുറച്ച് കാണരുത്. സ്വന്തം മക്കള്‍ക്ക് അപകടമുണ്ടാകുമെന്നറിഞ്ഞാല്‍ അവര്‍ എങ്ങനെ പെരുമാറുമെന്ന് ഇതില്‍ നിന്ന് മനസിലാക്കാം എന്ന നിലയിലാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം: 

Latest Videos
Follow Us:
Download App:
  • android
  • ios