ബട്ട് വൈ? ഓടുന്ന കോര്‍പ്പറേഷന്‍ വണ്ടിയില്‍ നിന്നും നായകളെ ഇറക്കിവിട്ട് ബൈക്ക് യാത്രക്കാരൻ..!

വളരെ പെട്ടെന്നാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ചിലരൊക്കെ യുവാവ് ചെയ്തതിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. എന്നാൽ, മറ്റ് ചിലർ ഇതുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ചാണ് എഴുതിയത്.

man releasing dogs from moving  municipal corporation vehicle viral video rlp

മുനിസിപ്പൽ കോർപ്പറേഷൻ വാനിൽ കൊണ്ടുപോവുകയായിരുന്ന നായകളെ നടുറോഡിൽ തുറന്നുവിട്ട് ബൈക്ക് യാത്രികനായ യുവാവ്. ഓടിക്കൊണ്ടിരിക്കുന്ന വാനിൽ നിന്നാണ് പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരൻ നായകളെ തുറന്നുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ‌ വൈറലാവുകയാണ്. 

ഉത്തർ പ്രദേശിലെ ആ​ഗ്ര മുനിസിപ്പൽ കോർപ്പറേഷൻ വാനിൽ നിന്നാണ് നായകളെ ഇറക്കി വിട്ടത്. എന്നാൽ, കൃത്യമായി എവിടെയാണ് ഇത് നടന്നത് എന്നത് വ്യക്തമല്ല. വാനിൽ എട്ടോ പത്തോ നായകളാണ് ഉണ്ടായിരുന്നത്. അവയെ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരനായ യുവാവ് ബൈക്ക് ബാലൻസ് ചെയ്തുകൊണ്ട് നായകളെ റോഡിലേക്ക് ഇറക്കി വിടുന്നത് കാണാം. 

ഓടിക്കൊണ്ടിരിക്കുന്ന വാൻ ആയതിനാൽതന്നെ തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ നീക്കം. വാതിൽ തുറന്നതോടെ നായകൾ റോഡിലേക്ക് ഇറങ്ങി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നുമായതിനാൽ തന്നെ അവയിൽ പലതും റോഡിലേക്ക് വീഴുന്നതും കാണാം. യുവാവ് നായകളെ തുറന്നു വിടുന്നതിന് വേണ്ടി ആ വാഹനത്തെ പിന്തുടരുകയായിരുന്നു എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.  

വളരെ പെട്ടെന്നാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ചിലരൊക്കെ യുവാവ് ചെയ്തതിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. എന്നാൽ, മറ്റ് ചിലർ ഇതുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ചാണ് എഴുതിയത്. നടുറോഡിൽ നായകളെ തുറന്ന് വിടുന്നത് വലിയ അപകടത്തിന് തന്നെ കാരണമായിത്തീരുമായിരുന്നു എന്ന് ചിലർ സൂചിപ്പിച്ചു. അതുവഴി വന്നിരുന്ന വാഹനങ്ങളുടെ നിയന്ത്രണം പോലും ചിലപ്പോൾ നഷ്ടപ്പെട്ടേനെ എന്നാണ് ചിലർ പറഞ്ഞത്. 

അതുപോലെ, ഈ നായകൾ അവയെ ഇറക്കിവിട്ട പ്രദേശത്ത് പരിചിതരല്ല. അതിനാൽ തന്നെ മറ്റ് നായകൾ അവയെ ഉപദ്രവിക്കാൻ സാധ്യതയുണ്ട് എന്നാണ് മറ്റൊരാൾ കുറിച്ചത്. 

വായിക്കാം: ലൈവായി മൃ​ഗങ്ങളെ പീഡിപ്പിച്ച് കൊന്നു, എല്ലാം സബ്സ്ക്രൈബർമാരെ കൂട്ടാൻ, 28 -കാരിയുടെ ക്രൂരത, ഞെട്ടി പൊലീസും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios