'ബ്രോക്ക് കിട്ടേണ്ടത് കിട്ടി'; പാമ്പിനെ കയ്യിലെടുത്ത് അഭ്യാസം, പിന്നാലെ പണി മേടിച്ച് യുവാവ്, വീഡിയോ
വാലിൽ തൂക്കിപ്പിടിച്ചാണ് ഇയാൾ പാമ്പിനെ എടുക്കുന്നത്. പ്രകോപിതനായ പാമ്പ് വാ തുറക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ഇതിലൊന്നും അയാൾ പാമ്പിനെ താഴെ വയ്ക്കാനോ വിട്ടയക്കാനോ തയ്യാറല്ല.
പാമ്പിനോട് കളിക്കാൻ നിൽക്കരുത് എന്ന് നമ്മൾ പറയാറുണ്ട്. കാരണം, അതിന്റെ ഫലം എന്താവും എന്ന് പറയാനാവില്ല എന്നത് തന്നെ. ജീവൻ അപകടത്തിലാണ് എന്ന് തോന്നിയാൽ അതിനെ പ്രതിരോധിക്കാൻ വേണ്ടി പാമ്പുകൾ എന്തും ചെയ്യും. പാമ്പുകൾ മാത്രമല്ല, അത് വന്യമൃഗങ്ങളുടെയെല്ലാം അതിജീവനതന്ത്രമാണ്. അതിന് അവയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
അതുകൊണ്ടാണ് പാമ്പിനെ കണ്ടാൽ അവയെ അവിടെ നിന്നും മാറ്റുന്നതിന് വിദഗ്ദ്ധരുടെ സഹായം തേടണം എന്ന് പറയുന്നത്. എന്നാൽ, വിദഗ്ദ്ധരുടെ സഹായം തേടില്ല എന്ന് മാത്രമല്ല, പാമ്പുകളോട് കുസൃതി കാണിക്കാൻ ചെല്ലുന്ന അനേകം പേരെയും നമ്മൾ കാണാറുണ്ട്. അതിൽ ചിലരൊക്കെ അതുവഴി പണിയും വാങ്ങാറുണ്ട്. അത്തരത്തിലുള്ള അനവധി വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാവാം. അങ്ങനെ ഒരു വീഡിയോയാണ് ഇതും.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് More Crazy Clips എന്ന യൂസറാണ്. വീഡിയോയിൽ ഒരാൾ പാമ്പിനെ കളിപ്പിക്കുന്നതാണ് കാണാനാവുക. പുറത്ത് പുൽത്തകിടിയിലാണ് പാമ്പുള്ളത്. ഇയാൾ അതിന് ചുറ്റും നടക്കുകയും അതിനെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. പിന്നെ കാണുന്നത് ഇയാൾ അതിനെ കയ്യിലെടുക്കുന്നതാണ്.
വാലിൽ തൂക്കിപ്പിടിച്ചാണ് ഇയാൾ പാമ്പിനെ എടുക്കുന്നത്. പ്രകോപിതനായ പാമ്പ് വാ തുറക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ഇതിലൊന്നും അയാൾ പാമ്പിനെ താഴെ വയ്ക്കാനോ വിട്ടയക്കാനോ തയ്യാറല്ല. എന്നാൽ, അധികനേരം കഴിയും മുമ്പേ ഇയാൾക്ക് പണി കിട്ടി. പാമ്പ് ഇയാളുടെ കയ്യിൽ കടിക്കുകയാണ്. പെട്ടെന്ന് അയാൾ പാമ്പിനെ നിലത്തിടുന്നതും കാണാം.
1.6 മില്ല്യൺ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ചിലരൊക്കെ ഇയാൾ ചെയ്തതിൽ കുഴപ്പമില്ല എന്നാണ് പറഞ്ഞത്. എന്നാൽ, മറ്റ് ചിലർ ഇയാൾ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു എന്ന് പറഞ്ഞു. എന്നാൽ, വേറെ ചിലർ പേടിക്കാനില്ല ആ പാമ്പിന് വിഷമില്ല എന്നാണ് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം