അമ്മയ്ക്ക് സ്വരശുദ്ധി ചൊല്ലിക്കൊടുത്ത് കൊച്ചു മിടുക്കി; 'സ്വര കോകില' എന്ന് പേര് ചൊല്ലി നെറ്റിസണ്‍സ് !
അമ്മ പ്രരംഭ സ്വരങ്ങള്‍ പാടാന്‍ തുടങ്ങുമ്പോള്‍ അവള്‍ തിരുത്തുന്നു. തെറ്റിയതെവിടെയെന്ന് ചോദിക്കുമ്പോള്‍ ആ കൊച്ച് മിടുക്കി അമ്മയ്ക്ക് സ്വരസ്ഥാനങ്ങള്‍ തിരിത്തു കൊടുക്കുന്നു. ഇന്ന സ്ഥലത്ത് ഹമ്മിംഗ് വേണണെന്നും 'ഗമക' മാണെന്നും ഷല്‍മലി അമ്മയെ തിരുത്തുന്നു.
അന്തരിച്ച ഇന്ത്യന്‍ പാട്ടുകാരി ലതാ മങ്കേഷ്‌കറെ വരെ അത്ഭുതപ്പെടുത്തിയ കൊച്ചു മിടുക്കി ഷൽമലി, വീണ്ടും നെറ്റിസണ്‍സിനിടെയില്‍ വൈറലാവുകയാണ്. Ananth Kumar എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയാണ് ഷല്‍മലിയെ വീണ്ടും നെറ്റിസണ്‍സിനിടെയില്‍ വൈറലാക്കിയത്. ഈ കൊച്ചു മിടുക്കിക്ക് സാധാരണമായ സ്വരബോധമുണ്ടെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്. ചിലര്‍ ഷല്‍മാലിയുടെ അച്ഛനമ്മമാരെ അഭിനന്ദിച്ചു. അവള്‍ക്ക് ഇനിയൊരു പരിശീലനത്തിന്‍റെ ആവശ്യമില്ലെന്ന് ചിലര്‍ കുറിച്ചു.
വീഡിയോയിൽ, ഷാൽമലി അമ്മയുടെ എതിർവശത്ത് ക്യാമറയ്ക്ക് അഭിമുഖമായാണ് അവള്‍ ഇരിക്കുന്നത്. അമ്മ പ്രരംഭ സ്വരങ്ങള്‍ പാടാന്‍ തുടങ്ങുമ്പോള്‍ അവള്‍ തിരുത്തുന്നു. തെറ്റിയതെവിടെയെന്ന് ചോദിക്കുമ്പോള്‍ ആ കൊച്ച് മിടുക്കി അമ്മയ്ക്ക് സ്വരസ്ഥാനങ്ങള്‍ തിരിത്തു കൊടുക്കുന്നു. ഇന്ന സ്ഥലത്ത് ഹമ്മിംഗ് വേണണെന്നും 'ഗമക' മാണെന്നും ഷല്‍മലി തിരുത്തുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് അനന്ദ് കുമാര്‍ ഇങ്ങനെ എഴുതി. 'ഇതുപോലെയുള്ള മ്യൂസിക്കൽ നോട്ടുകൾ പിടിച്ച് തന്‍റെ അമ്മയെ പോലും തിരുത്തുന്നു..... മോദിജി ഉൾപ്പെടെ എല്ലാവരെയും തന്‍റെ പിയാനോ കഴിവുകൾ കൊണ്ട് മയക്കിയ കൊച്ചു മിടുക്കിയായ ഷൽമലി തീർച്ചയായും എന്തെങ്കിലും പ്രത്യേകത കൊണ്ട് അനുഗ്രഹീതയാണ്.'
ചായക്കടക്കാരനും സാരസ കൊക്കും തമ്മില്‍ സൗഹൃദം; പിന്നാലെ കേസെടുത്ത് വനം വകുപ്പ് !
തീരത്തോട് ചേര്‍ന്ന് നീന്തിക്കളിക്കുന്ന പിങ്ക് നിറത്തിലുള്ള ഡോള്‍ഫിന്‍റെ വീഡിയോ വൈറല്‍ !
ഇത്രയും ചെറിയ കുട്ടിക്ക് എങ്ങനെയാണ് ഇത്രയും അത്ഭുതകരമായ രീതിയില്‍ പാടാന്‍ കഴിയുന്നതെന്ന് നിരവധി പേര്‍ അതിശയം പ്രകടിപ്പിച്ചു. ശ്രദ്ധയോടെ തെറ്റ് തിരുത്താനും അസാമാന്യമായ കൃത്യതയോടെ സംഗീതത്തിന്‍റെ സ്വരസ്ഥനങ്ങള്‍ പാടാനും അവള്‍ക്ക് കഴുയുന്നു. വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ അവളെ 'സ്വര കോകില' എന്ന് വിശേഷിപ്പിച്ചു. ഔപചാരിക പരിശീലനമില്ലാതെ ഒരു കൊച്ചു കുട്ടിക്ക് ഇത്രയും കൃത്യമായി ഏങ്ങനെയാണ് സ്വരസ്ഥാനങ്ങള്‍ പാടാന്‍ കഴിയുകയെന്ന് നെറ്റിണ്‍സ് അതിശയപ്പെട്ടു. പലരും പതിറ്റാണ്ടുകളോളം സാധകം ചെയ്യുമ്പോള്‍ അമ്മയുടെ സംഗീത പരിശീലനം കേട്ട പരിചയത്തില്‍ നിന്നും അസാമാന്യ പ്രതിഭയ്ക്ക് മാത്രമേ ഇത്തരത്തില്‍ സ്വര സ്ഥാനങ്ങള്‍ കൃത്യമായി പാടാന്‍ കഴിയൂ. അതിനാല്‍ 'സ്വര കോകില' എന്ന പട്ടത്തിന് അവള്‍ അനുയോജ്യയാണെന്നും ചിലര്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക