Viral video: പിഞ്ചുകുഞ്ഞിനെയും കടിച്ചുപിടിച്ച് നടുറോഡിൽ സിംഹം, വൈറലായി വീഡിയോ

വളരെ ശാന്തമായും എന്നാൽ അതീവ സൂക്ഷ്മതയോടെയുമാണ് അമ്മ സിംഹം കുഞ്ഞുമായി പോകുന്നത് എന്നതാണ് വീഡിയോയുടെ പ്രത്യേകത.

lioness casually walking through road rlp

നവജാതശിശുക്കളെ ഏറ്റവും കരുതലോടെ വേണം പരിചരിക്കാൻ. അതീവ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും വേണം ആ കുഞ്ഞ് ശരീരം കൈകാര്യം ചെയ്യാൻ. മൃ​ഗങ്ങളുടെ കാര്യത്തിൽ അതിൽ അൽപം വ്യത്യാസം വരുമെങ്കിലും അവയും തങ്ങളുടെ കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ തന്നെയാണ് കൊണ്ട് നടക്കുന്നത്. അതിപ്പോൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാനാണ് എങ്കിലും കൂടെ നിർത്തി പരിചരിക്കാനാണ് എങ്കിലും ഒക്കെ അങ്ങനെ തന്നെ.  അതുപോലെ ഒരു വീഡിയോയാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂ​ഗർ നാഷണൽ പാർക്കിൽ നിന്നും പകർത്തിയിരിക്കുന്ന ഈ വീഡിയോയും. 

സഫാരി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന ഒരു റോഡിലൂടെ തന്റെ പിഞ്ചുകുഞ്ഞിനെയും കടിച്ച് പിടിച്ചുകൊണ്ടുപോകുന്ന അമ്മ സിംഹമാണ് വീഡിയോയിൽ. വളരെ ശാന്തമായും എന്നാൽ അതീവ സൂക്ഷ്മതയോടെയുമാണ് അമ്മ സിംഹം കുഞ്ഞുമായി പോകുന്നത് എന്നതാണ് വീഡിയോയുടെ പ്രത്യേകത. സിംഹം നടന്നു പോകുമ്പോൾ പശ്ചാത്തലത്തിൽ അനേകം ക്യാമറകൾ ക്ലിക്ക് ചെയ്യുന്ന ശബ്ദം കേൾക്കാം. കാട്ടിലേക്ക് മറയും മുമ്പ് അവൾ ക്യാമറയിലേക്ക് ഒരിക്കൽ നോക്കുന്നതും വീഡിയോയിൽ കാണാം. 

സഫ്രാസ് സുലൈമാൻ എന്നയാളാണ് വീഡിയോ പകർത്തിയിരിക്കുന്നതും അത് യൂട്യൂബിൽ പങ്ക് വച്ചിരിക്കുന്നതും. താൻ ഈ റോഡിലൂടെ മിക്കപ്പോഴും പോകാറുണ്ട് എന്നും കടുവകളും സിംഹങ്ങളും ഇതിലൂടെ പോകുന്നത് കാണാമെന്നും സഫ്രാസ് പറയുന്നുണ്ട്. 'റോഡിന് നടുവിലൂടെ കാട്ടിലേക്ക് പോവുകയായിരുന്നു ആ സിംഹം. അത് കടന്നു പോകുന്നതിന് മുമ്പായി എന്റെ നേരെയൊന്ന് നോക്കി. അതൊരു സ്പെഷ്യൽ മൊമന്റാണ് എന്ന് എനിക്ക് തോന്നി. ഉടനെ തന്നെ ആ ദൃശ്യം പകർത്തുകയായിരുന്നു' എന്നും സഫ്രാൻ വിശദീകരിച്ചു. 

യൂട്യൂബിൽ പങ്കുവച്ച വീഡിയോ അനേകം പേരാണ് കണ്ടത്. വീഡിയോ കാണാം: 

Latest Videos
Follow Us:
Download App:
  • android
  • ios