ചുവന്ന കരയുള്ള പച്ച സാരിയും കറുത്ത ബ്ലൗസും ധരിച്ച് അവതാരക; ചര്‍ച്ചക്കിടെ ദേഷ്യപ്പെട്ട് ഇസ്രയേലുകാരന്‍

'ഇന്ന് നിങ്ങൾ അണിഞ്ഞ നിറങ്ങൾ എനിക്ക് കാണാം. അതുകൊണ്ടാണ് ഞാൻ നീലയും വെള്ളയും നിറത്തിലുള്ള വസ്ത്രം ധരിച്ചത്'

 Israeli Guest Angry at TV News Anchors Colour of Saree SSM

ടെലിവിഷന്‍ ചര്‍ച്ചയില്‍ അവതാരക ധരിച്ച സാരിയുടെ നിറം കണ്ട് രോഷാകുലനായി ഇസ്രായേലി സ്പെഷ്യൽ ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥന്‍. മിറർ നൗ ചാനലിലെ ശ്രേയ ധൗണ്ടിയാൽ ധരിച്ച ചുവന്ന കരയുള്ള പച്ച സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസും കണ്ടാണ് ഫ്രെഡ്രിക് ലാൻഡൗ എന്ന ഇസ്രയേലുകാരന്‍ പ്രകോപിതനായത്. അവതാരകയുടെ സാരിയിലെ നിറങ്ങളും പലസ്തീന്‍ പതാകയിലെ നിറങ്ങളും സമാനമാണ് എന്നതാണ് ലാൻഡൗവിനെ രോഷം കൊള്ളിച്ചത്.

"ഇന്ന് നിങ്ങൾ അണിഞ്ഞ നിറങ്ങൾ ഞാന്‍ കാണുന്നു. അതുകൊണ്ടാണ് ഞാൻ നീലയും വെള്ളയും നിറത്തിലുള്ള വസ്ത്രം മനഃപൂർവ്വം ധരിച്ചത്. ഈ വൈകുന്നേരം നിങ്ങൾ ബോധപൂർവ്വം ധരിച്ച പച്ചയും ചുവപ്പും കറുപ്പും... നീലയും വെളുപ്പും ആണ് എപ്പോഴും ജയിക്കുക" ഫ്രെഡ്രിക് ലാൻഡൗ പറഞ്ഞു. ഇസ്രയേല്‍, പലസ്തീന്‍ പതാകകളിലെ നിറങ്ങള്‍ താരതമ്യം ചെയ്താണ് ലാൻഡൗവിന്‍റെ പരാമര്‍ശം. 

അവതാരകയുടെ മറുപടി ഇങ്ങനെയായിരുന്നു- "നമുക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ നിറങ്ങളെ വേർതിരിക്കാം. ഇത് ചിലപ്പോൾ എന്റെ നാട്ടിലും സംഭവിക്കുന്നു, ഞാൻ ഫ്രെഡ്രിക്കിനോട് പറയട്ടെ, ഈ സാരി എന്റെ മുത്തശ്ശിയുടേതാണ്. അവര്‍ ജീവിച്ചിരുന്നെങ്കിൽ, ഇന്ന് 105 വയസ്സായിരിക്കും പ്രായം. ഞാൻ ഇപ്പോൾ ധരിച്ചിരിക്കുന്നത് എന്റെ മുത്തശ്ശിയുടെ സാരിയാണ്. അത് മറ്റൊന്നിനെയും സൂചിപ്പിക്കുന്നില്ല".

ഗാസയിൽ ആക്രമിക്കപ്പെട്ടത് മതഭേദമില്ലാതെ പലസ്തീനികൾക്ക് അഭയം നൽകിയ പുരാതന ക്രിസ്ത്യൻ പള്ളി

താൻ എന്ത് ധരിക്കണമെന്നോ പറയണമെന്നോ നിർദേശിക്കാൻ അനുവദിക്കില്ലെന്നും സത്യത്തിന് നിരവധി വ്യാഖ്യാനങ്ങളുണ്ടെന്നും അവതാരക സൌമ്യമായി മറുപടി നല്‍കി. 

സമൂഹ മാധ്യമമായ ട്വിറ്ററില്‍ സംഭവത്തിന്റെ ദൃശ്യം അവതാരക പങ്കുവെച്ചു- "എന്റെ പ്രിയപ്പെട്ട, അന്തരിച്ച മുത്തശ്ശിയുടെ സാരി ഈ വൈകുന്നേരം ഇസ്രയേലിൽ നിന്നുള്ള ഗസ്റ്റിനെ അസ്വസ്ഥനാക്കി." അതിഥി പ്രകോപിതനാണെങ്കിലും ശാന്തമായി മറുപടി നല്‍കിയ അവതാരകയെ നെറ്റിസണ്‍സ് പ്രശംസിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios